ഒടയംചാൽ കാവേരിക്കുളത്ത് പുലി സാന്നിധ്യം
text_fieldsകാവേരിക്കുളത്ത് കണ്ട കുരങ്ങിന്റെ ജഡം
കാഞ്ഞങ്ങാട്: പുലി സാന്നിധ്യമുള്ള ഒടയംചാൽ കാവേരിക്കുളത്ത് കുരങ്ങിന്റെ ജഡം കണ്ടെത്തി. കാവേരി കുളത്തിന്റെ മുൻവശത്തെ നരയറിലാണ് ജഡം കണ്ടെത്തിയത്. പൗവ്വത്തെ തോമാച്ചന്റെ കശുമാവിൻ തോട്ടത്തിലാണ് സംഭവം. ജഡത്തിന് ഒരാഴ്ചയിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്.
ഇവിടെയും പരിസരപ്രദേശങ്ങളിലും രണ്ടിലധികം തവണ പുലി ഇറങ്ങിയിരുന്നു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ ചത്തതാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം കോടോത്തും പുലിയിറങ്ങി. കുറ്റിത്താനി റബർ തോട്ടത്തിലൂടെ ഓടുന്നതാണ് കണ്ടത്. പ്രദേശത്തെ വളർത്തു മൃഗങ്ങൾക്ക് കടിയേറ്റതായും പറയുന്നു.
പുലിയിറങ്ങിയതായി സംശയം ഉയർന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.രണ്ടു ദിവസം മുമ്പ് ഒടയംചാൽ ചക്കിട്ടടുക്കം കക്കോലിൽ പുലിയിറങ്ങിയിരുന്നു. രണ്ട് ആടുകളെ കടിച്ചു കൊന്നു. കക്കോലിലെ വിജയകുമാറിന്റെ ആടുകളെയാണ് കൊന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.