ട്രാൻസ്ഫോർമർ കവർച്ച; രണ്ടുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ കവർച്ച ചെയ്ത രണ്ടു പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ (31), പുഷ്പരാജ് (43) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന വൈദ്യുതി ട്രാൻസ്ഫോർമർ കവർച്ച ചെയ്ത പ്രതികളാണ് പിടിയിലായത്.
28ന് രാത്രിയാണ് മോഷണം. നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.