ട്രാൻസ് ജെൻഡേഴ്സ് കലാ ട്രൂപ് മാതൃക പദ്ധതി- മന്ത്രി
text_fieldsകാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ രൂപം കൊണ്ട ട്രാൻസ് ജെൻഡേഴ്സ് കലാ ട്രൂപ് മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കും മാതൃകയാക്കാവുന്ന പദ്ധതിയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കലാക്ഷേത്ര കലാകാരന്മാരുടെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. യുവജന ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ വിതരണം ചെയ്തു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരൻ, പി. ലക്ഷ്മി, ടി. ശോഭ, പുല്ലൂർ - പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കാർത്യായനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.കെ. ബാബുരാജ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അഡീഷനൽ സി.ഡി.പി.ഒ ഷൈനി ഐസക്, തിയറ്റർ ആർട്ടിസ്റ്റും മോഡലും ആക്ടിവിസ്റ്റുമായ കാവ്യ കമലു, കേരളത്തിലെ ആദ്യത്തെ നാഷനൽ അവാർഡ് വിന്നർ സഞ്ജന ചന്ദ്രൻ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ഇഷ കിഷോർ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്‌ഠൻ സ്വാഗതവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിൻ നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.