പലതരം പേരുകൾ; പിടിയിലായത് 30 കേസുകളിലെ കുപ്രസിദ്ധ മോഷ്ടാവ്
text_fieldsകാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കേരളത്തിൽ അങ്ങോളമിങ്ങോളം പല പേരുകളിൽ സ്വയം പരിചയപ്പെടുത്തി മോഷണം നടത്തുന്ന പ്രതിയാണ് പിടിയിലായത്. ബാഹുലേയൻ ,കല്യാണരാമൻ, ദാസ് ബാബു, ബാബു, സുന്ദരൻ, രാജൻ, വിജയൻ തുടങ്ങിയ പേരുകളിൽ 58 കാരനായ പ്രതി അറിയപ്പെടുന്നു. മുളവുകാട് ഹൗസ്, മലമുകൾ വട്ടിയൂർ കാവ്. തിരുവനന്തപുരം എന്നതാണ് മേൽവിലാസമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വെള്ളരിക്കുണ്ട് പൊലീസ് പരിധിയിൽ നടന്ന റബർഷീറ്റ്, അടക്ക മോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാർ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ പലഭാഗത്തും പല പേരുകളിൽ വിദഗ്ധമായിമോഷണം നടത്തുന്ന പ്രതിയെ കുടുക്കാനായത്. ഇയാൾക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി 30 മോഷണ കേസുകളുണ്ടെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.
വെള്ളരിക്കുണ്ട് മങ്കയത്തു താമസിക്കുന്ന ജോളി ജോസഫിന്റെ വീട്ടിൽ നിന്നും ജനുവരി 11 ന് രാത്രിയിൽ നടന്ന റബർ ഷീറ്റ് മോഷണം, കല്ലംചിറയിലെ നാസറിന്റെ വീട്ടിൽ നടന്ന അടക്ക മോഷണം, പാത്തിക്കരയിലുള്ള മധുസൂദനന്റെ കടയിൽ നടന്ന അടക്ക മോഷണം. നെല്ലിയറയിൽ അബൂബക്കറിന്റെ വീട്ടിൽ നടന്ന റബർ ഷീറ്റ് മോഷണം എന്നിവ നടത്തിയത് പ്രതിയാണെന്നു തിരിച്ചറിഞ്ഞു. പിടികൂടിയ പൊലീസ് സംഘത്തിൽ എസ്.ഐ ഭാസ്കരൻ നായർ, എ.എസ്.ഐമാരായ രാജൻ, സരിത, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ നൗഷാദ്, രജി കുമാർ, സുന്ദരൻ, ജലീൽ, സിവിൽ ഓഫിസർമാരായ ബിജോയ്, സുധീഷ്, ജയരാജ് എന്നിവരുമുണ്ടായിരുന്നു.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ അറിയിച്ചു. ആഴ്ച കളായി മലയോര മേഖലയെഉറക്കം കെടുത്തിയ പ്രതിയുടെ മേലാണ് പിടി വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.