45 ലക്ഷം ചെലവിൽ ഷീ ലോഡ്ജ് നിർമിച്ചത് ടൂറിസ്റ്റ് വാഹനങ്ങൾക്കോ?
text_fieldsകാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്ത സംസ്ഥാനത്തെ ആദ്യത്തെ ഷീ ലോഡ്ജ് നിർമിച്ചത് ടൂറിസ്റ്റ് വണ്ടികൾക്കും മറ്റും പാർക്ക് ചെയ്യാനാണോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രവർത്തനം തുടങ്ങാത്തതിനാൽ ഇത് നിഷ്ക്രിയ ആസ്തിയായി മാറുന്നതിനു കാരണമാകുമെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നുവർഷം മുമ്പാണ് ലോഡ്ജ് തുറന്നത്. എന്നാൽ ഇതുവരെ ഗുണഭോക്താക്കൾക്ക് ഇവിടെ സൗകര്യം ലഭിച്ചിട്ടില്ല. ഇപ്പോൾ ജനൽ വരെ കാട് മൂടിയ നിലയിലാണ്. ഷീലോഡ്ജിന് നേരെ താഴെ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്ന അവസ്ഥയാണ്.
അസമയത്ത് ആലാമിപ്പള്ളി സ്റ്റാൻഡിൽ ബസിറങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനൊരിടം എന്ന നിലയിലാണ് കഴിഞ്ഞ ഭരണസമിതി ഇതിനടുത്ത് ഷീ ലോഡ്ജും പണികഴിപ്പിച്ചത്. പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ് ഷീ ലോഡ്ജ് പ്രവർത്തിക്കുകയെന്ന് കഴിഞ്ഞ ഭരണസമിതി വ്യക്തമാക്കിയതാണ്. ലോഡ്ജിെന്റ ഒന്നാമത്തെ നിലയിൽ ഹോട്ടലുൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും നഗരസഭ വ്യക്തമാക്കിയതാണ്.
മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്നുള്ളതാണ് യാഥാർഥ്യം. 45 ലക്ഷം ചെലവിട്ടു വളരെ വേഗത്തിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
നടത്തിപ്പ് കുടുംബശ്രീയെ ഏൽപിക്കാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നടപടി നീണ്ടു പോയി. ലോഡ്ജ് പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ തന്നെ കൊണ്ടുവരാൻ പാകത്തിലാണ് ഇതിെന്റ ബൈലോ തയാറാക്കിയത്.
പണി പൂർത്തിയായ കെട്ടിടത്തിൽ ഇപ്പോൾ മദ്യപരുടെ വിളയാട്ടമാണ്. ഇതിെന്റ താഴത്തെ നിലയിലെ ജനൽപാളികൾ തകർന്ന നിലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.