ജില്ല വനിത പുരുഷ പഞ്ചഗുസ്തി മത്സരം നടത്തിയത് മൊബൈൽ വെളിച്ചത്തിൽ
text_fieldsകാഞ്ഞങ്ങാട്: ജില്ല വനിത പുരുഷ പഞ്ചഗുസ്തി മത്സരം നടത്തിയത് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ. ജില്ല ആം റെസ് ലിങ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഉദുമയിൽ നടന്ന ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ആണ് വൈദ്യുതി തടസ്സമുണ്ടായതോടെ ഫോൺ വെളിച്ചത്തിൽ നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഉദുമ കമ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി തുടങ്ങിയത്.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മത്സരം ആരംഭിച്ചത് മുതൽ ഇടക്കിടെ വൈദ്യുതി പോയും വന്നും കൊണ്ടിരുന്നു. രാത്രി എട്ടുമണി വരെ മത്സരം നീണ്ടു. ഇരുട്ടിലായതോടെ കാണികൾ മൊബൈൽ ഫോൺ വെളിച്ചം കാട്ടിയാണ് മത്സരം തുടർന്നത്. ഇതിനിടയിൽ കെട്ടിടത്തിന്റെ സീലിങ് അടർന്നു വീണു. കുട്ടികൾ ഉൾശപ്പടെ ഇരുന്ന ഭാഗത്താണ് വീണതെങ്കിലും അപകടം ഒഴിവായി. ജില്ല പരിപാടിയായിട്ടും വെളിച്ചത്തിന്റെ കാര്യത്തിൽ മുൻകരുതലുണ്ടായില്ലെന്നാണ് ആക്ഷേപം.
അസോസിയേഷൻ ജില്ല പ്രസിഡന്റ പ്രീയേഷ് മീത്തൽ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, അംഗങ്ങളായ വി.കെ. അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് എ.വി. ഹരിഹരസുതൻ, വ്യാപാരി വ്യവസായ സമിതി ഉദുമ ഏരിയ വൈസ് പ്രസിഡന്റ് ദിവാകരൻ ആറാട്ടുകടവ്, ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗവും ഒബ്സെർവറുമായ ടി.വി. കൃഷ്ണൻ, ജില്ല സ്പോർട്സ് കൗൺസിലംഗം ഫാറൂഖ് കാസ്മി, മൗണ്ടനിയറിങ് അസോസിയേഷൻ പ്രസിഡന്റ് സതീഷൻ നമ്പ്യാർ, സൈക്ലിങ് അസോസിയേഷൻ ജില്ല ട്രഷറർ മുരളി ള്ളം വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന് എന്നിവർ സംസാരിച്ചു. നാഷനൽ റഫറിമാരായ വി.ടി. സമീർ, ഫൈസൽ, പ്രിയ മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ സമ്മാനവിതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.