തെരുവരങ്ങിെൻറ സാധ്യതതുറന്ന് നാടക പഠനകളരി
text_fieldsകാസർകോട്: തെരുവുനാടകത്തിെൻറ പാഠങ്ങളുമായി നാടക സംഗീത ശിൽപ പഠനക്കളരി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 കലാകാരന്മാരാണ് പരിശീലനത്തിെൻറ ഭാഗമാകുന്നത്. അഞ്ചുദിവസം നീളുന്ന പരിശീലനക്കളരിയിൽ നിന്ന് തെരുവുനാടക സംഘം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കേരള സംഗീത നാടക അക്കാദമിയുടെയും പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെയും കർമംതോടി ഇ.എം.എസ് വായനശാലയുടെയും സഹകരണത്തോടെയാണ് പഠനക്കളരി 'അരങ്ങ്' സംഘടിപ്പിക്കുന്നത്.
'തെരുവുനാടകം പഠനം പ്രയോഗം' വിഷയത്തിൽ എ.വി. അജയകുമാറും തെരുവരങ്ങിെൻറ ചരിത്രവഴികൾ എന്ന വിഷയത്തിൽ ഇ.പി. രാജഗോപാലനും ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ, രാമചന്ദ്രൻ വേലേശ്വരം എന്നിവർ നേതൃത്വം നൽകുന്നു. തിങ്കളാഴ്ച രാവിലെ 'നാടകം - നടൻ -ശരീരഭാഷ' എന്ന വിഷയത്തിൽ പ്രദീപ് മണ്ടൂരും രചനയുടെ പാഠങ്ങൾ എന്ന വിഷയത്തിൽ രാജ്മോഹൻ നീലേശ്വരവും രംഗഭാഷയുടെ വ്യാകരണം വിഷയത്തിൽ ഇ.വി. ഹരിദാസും ക്ലാസെടുത്തു. ചൊവ്വാഴ്ച നാടും നാടകവും വിഷയത്തിൽ ഗംഗൻ ആയിറ്റിയും തെരുവരങ്ങിെൻറ അനുഭവ പാഠങ്ങൾ വിഷയത്തിൽ പ്രകാശൻ ചെങ്ങലും ക്ലാസെടുക്കും. നാലിന് നടക്കുന്ന സമാപന സമ്മേളനം നാടകകൃത്ത് എൻ. ശശീധരൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.