ഗോപി കോട്ടമുറിക്കൽ ജീവനക്കാരുടെ കൂടെ ഭക്ഷണം കഴിച്ചില്ലെന്ന് ; പ്രതിഷേധിച്ചവർക്ക് സ്ഥലംമാറ്റം
text_fieldsകാസർകോട്: കേരള ബാങ്ക് എ.ടി.എം ഉദ്ഘാടനത്തിനെത്തിയ ചെയർമാൻ ജീവനക്കാർ ഒരുക്കിയ ഭക്ഷണം കഴിച്ചില്ല. ഇതുസംബന്ധിച്ച് പ്രതിഷേധ പോസ്റ്റ് നടത്തിയ രണ്ടു ജീവനക്കാരികൾക്ക് സ്ഥലം മാറ്റം. സംഭവത്തിൽ പ്രതിഷേധിച്ച് കേരള ബാങ്ക് ചെയർമാനെതിരെ സി.ഐ.ടി.യു ധർണ നടത്തി. കേരള ബാങ്കിെൻറ കാസർകോട് എ.ടി.എം ശാഖ ഉദ്ഘാടനം ചെയ്യാനും ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കാനും എത്തിയ ചെയർമാൻ ഗോപി കോട്ടമുറിക്കലിനെതിരെയാണ് സി.ഐ.ടി.യു രോഷം. കഴിഞ്ഞയാഴ്ചയാണ് ചടങ്ങ് നടന്നത്. ജീവനക്കാർക്കും ചെയർമാനും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായി ഭക്ഷണം ഒരുക്കിയിരുന്നു. എന്നാൽ, ജീവനക്കാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഗോപി കോട്ടമുറിക്കൽ തയാറായില്ല.
അദ്ദേഹവും മറ്റു നേതാക്കളും െഗസ്റ്റ് ഹൗസിൽ ഭക്ഷണം കഴിക്കാൻ പോയി. ഇതിനെതിരെ രണ്ടു ജീവനക്കാരികൾ വാട്സ് ആപ് ഗ്രൂപ്പിൽ പോസ്റ്റിട്ടു. കാസർകോട് മെയിൻ ബ്രാഞ്ച് മാനേജർ സി. ഗീത, സീതാംഗോളി ശാഖയിലെ അസി. ബ്രാഞ്ച് മാനേജർ ബി.സി. ലീന എന്നിവരെയാണ് അന്യ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. ഗീതയെ ബാങ്കിെൻറ പാപ്പിനിശ്ശേരി ശാഖയിലേക്കും ലീനയെ കോഴിക്കോട് മെഡിക്കൽ കോളജ് ശാഖയിലേക്കുമാണ് സ്ഥലം മാറ്റിയത്.
എൽ.ഡി.എഫ് സർക്കാറിൽ സി.പി.എം വകുപ്പ് ഭരിക്കുേമ്പാഴാണ് സി.ഐ.ടി.യു നേതാവുകൂടിയായ ചെയർമാൻ തൊഴിലാളിയെ ശിക്ഷാ നടപടിയെന്നോണം സ്ഥലം മാറ്റിയതെന്നാണ് ആക്ഷേപം. ഇതിനെതിരെ സി.ഐ.ടിയുവിൽ രോഷം ശക്തമായി. അന്യ ജില്ലകളിലേക്ക് സ്ഥലം മാറ്റിയ മാനേജ്‌മെൻറ് നയത്തിനെതിരെ ഡിസ്ട്രിക്റ്റ് കോഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷെൻറ നേതൃത്വത്തിൽ കാസർകോട് ശാഖക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് എം. ജയകുമാർ, ടി. രാജൻ, കെ.വി. പ്രഭാവതി, കെ. മോഹനൻ, പ്രവീൺ കുമാർ, ഗീത എസ്. നായർ, ഗോപിനാഥൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.