Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKasargodchevron_rightഎം.ഡി.എം.എ...

എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു​പേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു​പേർ പിടിയിൽ
cancel

കാസർകോട്​: വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സയ ഷമീർ (30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ്(21), പാണത്തൂർ ബാപ്പങ്കയത്തെ എം.എ. ആരീഫ്(24)എന്നിവരെയാണ് വിദ്യാനഗർ ഇൻസ്​പെക്ടർ വി.വി. മനോജി​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം പിടികൂടിയത്. ഇവരിൽനിന്ന്​ 20.75 ഗ്രാം എം.ഡി.എം.എയും 29860 രൂപയും പിടികൂടി. ഇവരെത്തിയ രണ്ട് കാറും പൊലീസ്​ പിടിച്ചെടുത്തു. മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് വിൽപന നടത്തിവന്നത്. രാത്രിയിൽ കാറുകളിലും ബൈക്കുകളിലുമായി നിരവധി പേർ മയക്കുമരുന്ന് തേടിയെത്തിയിരുന്നു. വിദ്യാനഗർ എസ്​.ഐ കെ. പ്രശാന്ത്, എ.എസ്​.ഐ രഘു, സിവിൽ പൊലീസ്​ ഓഫിസർമാരായ ഹരിലാൽ, സലാം, ഉണ്ണികൃഷ്ണൻ, സുധീരൻ, സുദീപ് എന്നിവരും സി.ഐക്കൊപ്പമുണ്ടായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMA drugs
News Summary - Three arrested with MDMA drugs
Next Story