Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 4:13 PM GMT Updated On
date_range 22 Nov 2021 4:24 PM GMTകാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt??? : ?????? ?????????????? ????????? ????? ????????
കുമ്പള: കുമ്പള പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ശരീഫ് (32), സാനിയ (25), ആയിശ (55), ഇസാൻ (നാല്), ഷെസിൻ (നാല്), ലാസിൻ (രണ്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം. പരിക്കേറ്റ കാർയാത്രക്കാരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആയിഷയെ വിദഗ്ദ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മണലുമായി വന്ന ടിപ്പർ ഇടിച്ചാണ് അപകടം. ടിപ്പർ മറ്റൊരു കാറിലും ഇടിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story