മയക്കുമരുന്ന് സംഘങ്ങളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് നിരുത്തരവാദപരം –എസ്.ഡി.പി.െഎ
text_fieldsകുമ്പള: കഞ്ചാവ്-ലഹരി മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് വളരെ നിരുത്തരവാദപരമാണെന്ന് എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് കമ്മിറ്റി. തീരദേശ മേഖലയിൽ പിടിമുറുക്കിയ ലഹരി മാഫിയയെ എതിർത്തതിന് കുറച്ചുദിവസം മുമ്പ് എസ്.ഡി.പി.ഐ ആരിക്കാടി കടവത്ത് ബ്രാഞ്ച് പ്രസിഡൻറ് സൈനുദ്ദീനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കൊലക്കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഗുണ്ട സംഘമാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഈ ക്രിമിനൽ സംഘത്തിന് പ്രദേശത്ത് തണലൊരുക്കുന്നത് സി.പി.എമ്മാണ്.
സൈനുദ്ദീൻ വധശ്രമം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാത്ത പൊലീസിെൻറ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി എസ്ഡി.പി.ഐ മുന്നോട്ടുപോവുമെന്നും നേതൃത്വം മുന്നറിയിപ്പ് നൽകി.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് അലി ഷഹാമ, പഞ്ചായത്ത് പ്രസിഡൻറ് നാസർ ബംബ്രാണ, സെക്രട്ടറി സലാം കുമ്പള, നൗഷാദ്, ശാഹുൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.