യന്ത്രത്തകരാറ് മൂലം തോണിയിൽ നടുകടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsകുമ്പള: യന്ത്രത്തകരാറ് മൂലം തോണിയിൽ നടുകടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ മൊയ്തീന്റെ മകൻ ഫാറൂഖ്, എന്നയാളുടെ ഉടമസ്ഥതയിലുള്ള സി.എം. മടവൂർ എന്ന തോണിയാണ് മൂസോടി ഹാർബറിൽ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ പടിഞ്ഞാറു കടലിൽ കുടുങ്ങിയത്. തോണിയിൽ ഉണ്ടായിരുന്ന അയില കടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ, വിജയ്, റിയാസ്, സിദ്ദീക് എന്നിവരെയാണ് കുമ്പള കോസ്റ്റൽ പൊലീസ് മൽസ്യ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ ഇവരെ മഞ്ചേശ്വരം മുസോഡി ഹാർബറിൽ എത്തിച്ചു. കുമ്പള കോസ്റ്റൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ ദിലീഷ് കെ, സബ് ഇൻസ്‌പെക്ടർ പരമേശ്വര നായിക്ക് എന്നിവരുടെ നേതൃത്വത്തിൽ സി പി ഒ രാജേഷ്, ബോട്ട് സ്രാങ്ക് ബാബു, മറൈൻ ഹോം ഗാർഡ് ദാമോദരൻ, ബോട്ട് ഡ്രൈവർ പ്രിയദർശലാൽ, എ എസ് ഐ അഹമ്മദ്, മൽസ്യത്തൊഴിലാളികളായ ആരിക്കാടിയിലെ അബ്ദുള്ള, റഫീഖ്, അബ്ദുൾ ഖാദർ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.