കുമ്പളയിൽ ഗ്രാമവണ്ടി മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും
text_fieldsകുമ്പള: ഗ്രാമപ്രദേശങ്ങളിലെ യാത്രാപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിെന്റ ഭാഗമായി കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് കുമ്പള പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമവണ്ടി വെള്ളിയാഴ്ച കുമ്പളയിൽ ഓടിത്തുടങ്ങും. രാവിലെ 10ന് ബംബ്രാണയിൽ ഗതാഗതമന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തും ട്രാൻസ്പോർട്ട് കോർപറേഷനും പൊതുഗതാഗത സൗകര്യം അപര്യാപ്തമായ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ആരംഭിക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
ജില്ലയിൽ ഗ്രാമ വണ്ടി പദ്ധതി ആദ്യമായി നടപ്പാക്കുന്നത് കുമ്പള പഞ്ചായത്താണെന്ന് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി. ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇന്ധനച്ചെലവ് പഞ്ചായത്തും ബസ് ജീവനക്കാരുടെ ശമ്പളവും അറ്റകുറ്റപ്പണിയും കെ.എസ്.ആർ.ടി.സിയും വഹിക്കും. ടിക്കറ്റ് തുക പൂർണമായും കെ.എസ്.ആർ.ടി.സിക്കാണ്. പി.കെ. നഗർ, ഉളുവാർ, പാമ്പാട്ടി, കുമ്പള ഗവ.ആശുപത്രി, ഐ.ച്ച്.ആർ.ഡി, പേരാൽ, മൊഗ്രാൽ സ്കൂൾ, മുളിയടുക്ക എന്നീ റൂട്ടുകളിൽ സർവിസ് നടത്തും. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് യു.പി. താഹിറ യൂസുഫ്, വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സബൂറ, ബി.എ. റഹ്മാൻ ആരിക്കാടി, നസീമ ഖാലിദ്, യൂസുഫ് ഉളുവാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.