പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു
text_fieldsകുമ്പള: പട്ടാപ്പകൽ വീട് കുത്തിപ്പൊളിച്ച് 2.39 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. കൊക്കച്ചാലിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് ശകീലിെൻറ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ബന്തിയോട് കൊക്കച്ചാലിലാണ് സംഭവം. ഷെകീലും കുടുംബവും ഉപ്പളയിൽ പോയി 11.30 ഓടെ മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്. അരമണിക്കൂറിനുള്ളിലാണ് കവർച്ച നടന്നത്.
വീടിെൻറ മുൻവശത്തെ വാതിൽ കുത്തിപൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ വിലവരുന്ന റാഡോ വാച്ച്, 60,000 രൂപ വിലവരുന്ന രണ്ട് ടിസ്സോട്ട് വാച്ചുകൾ, 35,000 രൂപ വിലമതിക്കുന്ന ഒരു ഗോൾഡ് കോയിൻ, 9000 രൂപ വിലമതിക്കുന്ന രണ്ട് മോതിരം എന്നിവയാണ് കവർന്നത്. വീട് അറിയുന്നവരാണ് കവർച്ച നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.