ഷിറിയ പുഴയിൽ ആരിക്കാടി തീരത്ത് അനധികൃത മണൽകടത്ത് വ്യാപകം
text_fieldsകുമ്പള: ഷിറിയ പുഴയിൽ ആരിക്കാടി തീരത്ത് അനധികൃത മണൽകടത്ത് വ്യാപകം. രാത്രിയിൽ ടിപ്പർ ലോറിയിൽ ദിനേന 25 മുതൽ 30 ലോഡ് വരെ മണലാണ് കടത്തുന്നത്. ഈ മണൽ എടുക്കുന്നത് കടൽതീരത്ത് നിന്നായതിനാൽ കടപ്പുറത്തെ മണൽത്തിട്ടക്ക് ശോഷണം സംഭവിച്ച് തീരദേശത്ത് കടൽക്ഷോഭ ഭീഷണി നേരിടുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഷിറിയയിലുള്ള കുമ്പള കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ മുന്നിലാണ് മണൽകൊള്ള നടക്കുന്നത് എന്നതാണ് കൗതുകകരം.
നാട്ടുകാർക്ക് നേരിട്ട് എതിർക്കാൻ പറ്റാത്ത മണൽ മാഫിയ സംഘമാണ് മണൽ കടത്തിന് നേതൃത്വം നൽകുന്നതെന്നാണ് വിവരം. നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും വിചിത്രമായ കാരണങ്ങൾ പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറിയതായും നാട്ടുകാർ പറയുന്നു. നിലവിൽ മുഖ്യമന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.