കുമ്പളയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; ഹോട്ടൽ അടപ്പിച്ചു
text_fieldsകുമ്പള: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി കുമ്പളയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. പഴയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. വൃത്തിഹീനമായ നിലയിൽ പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു.പൂപ്പൽ ബാധിച്ച പൊറോട്ട, ചിക്കൻ കറി, നൂഡിൽസ്, ചിക്കൻ ഫ്രൈ, അച്ചാർ, മയോണൈസ് തുടങ്ങിയവയാണ് നശിപ്പിച്ചത്.
അരിക്കാടി ബംബ്രാണ റോഡരികിൽ പ്രവർത്തിക്കുന്ന പാൻമസാല സ്റ്റാളിൽ നടത്തിയ പരിശോധനയിൽ നിരോധിത പാൻ ഉൽപന്നങ്ങൾ പിടികൂടി പൊലീസിന് കൈമാറി. റോഡരികിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ടാറ്റു കുത്തുകയായിരുന്ന നാടോടി സംഘം ഹെൽത്ത് ടീമിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു.
ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൊത്തം 15 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ നിഷ മോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.സി. ബാലചന്ദ്രൻ, കെ. ആദർശ്, അഖിൽ കാരായി, ഡ്രൈവർ വിൽഫ്രഡ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.