കാസർഗോട് : യാത്രക്കാർക്ക് ഭീഷണിയായി ബസുകളുടെ മത്സരയോട്ടം
text_fieldsകുമ്പള: പണിപൂർത്തിയാകാത്തതും ഇടുങ്ങിയതുമായ ദേശീയപാത സർവിസ് റോഡിലൂടെയുള്ള ബസുകളുടെ മത്സരയോട്ടം ചെറുവാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്നതായി പരാതി. കാസർകോട് ഡിപ്പോയിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിൽ കയറാതെ കെ.എസ്.ആർ.ടി.സി ബസുകൾ ഒന്നിച്ച് മംഗളൂരു ഭാഗത്തേക്ക് സമയക്രമം തെറ്റിച്ച് സർവിസ് നടത്തുകയാണ് എന്ന് നാട്ടുകാർ പറയുന്നു.
കെ.എസ്.ആർ.ടി.സി ബസുകൾ ഒരുമിച്ച് സർവിസ് നടത്തി യാത്രക്കാരെ പിടിക്കാൻ പരസ്പരം മത്സരിക്കുകയാണ്. ബസുകൾ ഓവർടേക്ക് ചെയ്യാൻ ഓവുചാലുകളും തിട്ടകളും മറികടന്ന് പായുന്നു. സുരക്ഷിതമില്ലാതെ തരത്തിൽ യാത്രക്കാരെ മുൾമുനയിൽ നിർത്തി ഓടുന്നതായാണ് പരാതി.
സംഭവത്തിന് സാക്ഷിയായ സ്കൂട്ടർ യാത്രക്കാരനും കേരള മദ്യനിരോധന സമിതി സംസ്ഥാന യുവജന വിഭാഗം ട്രഷറർ മിശാൽ റഹ്മാൻ ബദ്രിയ നഗർ കുമ്പള പൊലീസിൽ പരാതി നൽകി. മത്സരയോട്ടം ചോദ്യംചെയ്ത തന്നെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ കടന്നുപോകാൻ വശംതരാതെ ദേവീ നഗർ-കുമ്പള ടൗൺ വരെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്നാണ് മിശാൽ റഹ്മാന്റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.