Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:28 AM IST Updated On
date_range 3 Aug 2021 11:28 AM ISTസ്കൂട്ടറുകൾ കൂട്ടിയിടിച്ച് കുമ്പള സ്വദേശി മരിച്ചു
text_fieldsbookmark_border
കുമ്പള: സീതാംഗോളി മായിപ്പാടിയിലുണ്ടായ സ്കൂട്ടർ അപകടത്തിൽ കുമ്പള സ്വദേശി മരിച്ചു. കുമ്പള ടൗണിൽ ബദിയടുക്ക റോഡിൽ ഒബർള കോംപ്ലക്സിൽ ഇൻവെർട്ടർ കട നടത്തുന്ന കഞ്ചിക്കട്ടയിലെ അനിൽ കുമാർ (55) ആണ് മരിച്ചത്. തങ്കപ്പൻ-ശാന്ത ദമ്പതികളുടെ മകനാണ്.
സീതാംഗോളി-വിദ്യാനഗർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ മായിപ്പാടിയിൽ എതിരെ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: അഖിൽ, പ്രേക്ഷ. സഹോദരങ്ങൾ: സുനിൽ കുമാർ, ശോഭ, പ്രേമ, പുഷ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story