വഴിയരികിൽ അവശനിലയിലായയാളെ ആശുപത്രിയിലേക്ക് മാറ്റി
text_fieldsകുമ്പള: മൊഗ്രാൽ പുത്തൂരിൽ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയയാളെ നാട്ടുകാരും ആരോഗ്യപ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജിലേക്കു മാറ്റി. മുകുന്ദൻ (60) എന്നാണ് ഇയാൾ നാട്ടുകാരോട് പേരു പറഞ്ഞിട്ടുള്ളത്.
വ്യാഴാഴ്ച മൊഗ്രാൽപുത്തൂർ കടവത്താണ് റോഡരികിൽ ഇയാളെ കണ്ടെത്തിയത്. പലപ്പോഴും ഇവിടെ കാണാറുള്ള ഇയാൾക്ക് ബന്ധുക്കളാരും ഉള്ളതായി അറിവില്ല. വ്യാഴാഴ്ച ക്ഷീണിതനായി കണ്ടതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയായിരുന്നു. മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ സുന്ദരൻ, രഞ്ജീവ് രാഘവൻ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. സാമൂഹിക പ്രവർത്തകരായ മാഹിൻ കുന്നിൽ, മഹ്മൂദ് എന്നിവർ ചേർന്ന് ലയൺസ് ക്ലബിെൻറ ആംബുലൻസ് സേവനം ലഭ്യമാക്കി.
വീഗാൻസ് ക്ലബ് പ്രവർത്തകരുടെ സഹായത്തോടെ ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെെവച്ചാണ് ആൻറിജൻ പരിശോധനയിൽ കോവിസ് സ്ഥിരീകരിച്ചത്. ഓക്സിജെൻറ അളവും കുറഞ്ഞുവരുകയായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരമാണ് ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.