ഭിന്നശേഷിക്കാരുെട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും
text_fieldsകുമ്പള: ഭിന്നശേഷിക്കാർക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയും. മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അലി പാദാറിനാണ് നാല് മുതല്‍ ഹൈദരാബാദില്‍ നടക്കുന്ന സെലക്ഷന് ക്യാമ്പിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലുപേരിലൊരാളാണ് മുഹമ്മദ് അലി.
ഭിന്നശേഷിക്കാരുടെ സംസ്ഥാന ടീമിെൻറ വൈസ് ക്യാപ്റ്റനായ അലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഭിന്നശേഷി രഞ്ജി മത്സരങ്ങളിലും ട്വൻറി-20 മത്സരത്തിലും അലി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജയ്പുരില്‍ നടന്ന മൂന്ന് ട്വൻറി-20 മത്സരങ്ങളില്‍ രാജസ്ഥാനെതിരെയും ഹരിയാനക്കെതിരെയും അര്‍ധ സെഞ്ച്വറി നേടിയ അലി മറ്റൊരു മത്സരത്തില്‍ 46 റണ്‍സും നേടി. ഈ മത്സരങ്ങളിലെ പ്രകടന മികവാണ് അലിക്ക് ഇന്ത്യൻ ക്യാമ്പിലേക്ക് അവസരം തുറന്നത്.
മൊഗ്രാല്‍പുത്തൂര്‍ ബാച്ലേഴ്സ് ക്ലബിെൻറ താരമായ അലി വര്‍ഷങ്ങളായി ജില്ല ലീഗ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചുവരുന്നു. ചെറുപ്പത്തിലേ ഒരുകൈ നഷ്ടപ്പെട്ട അലി മിക്ക മത്സരങ്ങളിലും ഓള്‍റൗണ്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ച് കാണികളുടെ കൈയടി നേടിയിരുന്നു. നേരത്തെതന്നെ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ പ്രതീക്ഷിച്ചിരുന്നുവെന്നും വൈകിയെത്തിയ ഈ അംഗീകാരത്തിൽ അതീവ സന്തുഷ്ടനാണെന്നും മുഹമ്മദലി 'മാധ്യമ'ത്തോട് പറഞ്ഞു.
ആഗസ്റ്റ് രണ്ടിന് മുഹമ്മദലി ഹൈദരാബാദിലേക്ക് തിരിക്കും. മൊഗ്രാൽ പുത്തൂർ ആസാദ് നഗറിലെ പരേതനായ അബ്ദുൽ റഹ്മാൻ പാരാറിെൻറയും നഫീസയുടെയും മകനാണ് മുഹമ്മദ് അലി. ഭാര്യ: അസ്മ. മക്കൾ: ഫാത്തിമ റജ്വ, സിദ്റതുൽ മുൻതഹ, നൂറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.