Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിനോദസഞ്ചാര സാധ്യത തേടി മൊഗ്രാൽ പുഴയോരവും കടലോരവും
cancel
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightവിനോദസഞ്ചാര സാധ്യത...

വിനോദസഞ്ചാര സാധ്യത തേടി മൊഗ്രാൽ പുഴയോരവും കടലോരവും

text_fields
bookmark_border

കുമ്പള (കാസർകോട്​): വിനോദസഞ്ചാര മേഖലയിൽ സാധ്യതകൾ തേടുകയാണ്​ മൊഗ്രാൽ പുഴയോരവും കടലോരവും. കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നതാണ് മൊഗ്രാൽ പുഴയോരം. മൂന്ന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് നാങ്കി മുതൽ കൊപ്പളം വരെയുള്ള കടലോര പ്രദേശം. മനോഹരമായി വിന്യസിക്കപ്പെട്ടു​കിടക്കുന്ന ഇവ രണ്ടും വിനോദ സഞ്ചാരത്തിന്​ സാധ്യതയേറെയാണ്​. വികസിച്ചുവരുന്ന കിദൂർ പക്ഷിസ​ങ്കേതം ഇതിന്​ കൂട്ടാകും. പുഴയിൽനിന്ന് തോണിയിലൂടെ സഞ്ചരിച്ചാൽ അറബിക്കടലിൽ ചെന്നുചേരാനും സാധിക്കും. ഒരുകാലത്ത് രാത്രിയും പകലും തോണി തുഴച്ചിൽക്കാര​െൻറ കെസ്സുപാട്ടുകൾ കേട്ട് കോരിത്തരിച്ചിരുന്ന തീരങ്ങളായിരുന്നു പുഴയോരവും കടൽതീരവും. മൊഗ്രാൽ കടൽതീരം പഴയ കാലത്ത് നിറയെ മീനുകളാലും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യംകൊണ്ടും തുറമുഖ സമാനമായിരുന്നു.

അതുപോലെ പുഴ കടവുകളും. ജലഗതാഗത രംഗത്ത് മുമ്പേ അറിയപ്പെട്ടിരുന്ന പ്രദേശമാണ് മൊഗ്രാൽ പുഴയോരവും കടവും. മൊഗ്രാൽ പാലം ഇല്ലാതിരുന്ന കാലത്ത് തോണികളായിരുന്നു ഇവിടെ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. റോഡ് ഗതാഗതം അഭിവൃദ്ധി പ്രാപിച്ചതോടെയായിരുന്നു മൊഗ്രാൽ പുഴയിലെ ജലഗതാഗതം അന്യമായത്. ഈ അടുത്ത കാലത്തായി നിരവധി പോരാട്ടങ്ങളുടെ കഥയും മൊഗ്രാൽ പുഴക്ക് പറയാനുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു പുഴയും പുഴയോരവും. മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളും പ്രദേശ വാസികളും നിരന്തരമായി നടത്തിയ സമരങ്ങൾകൊണ്ട്​ ഒരുപരിധിവരെ മാലിന്യ നിക്ഷേപത്തിന് തടയിടാൻ കഴിഞ്ഞിരുന്നു.

വരും കാലത്തെ മുന്നിൽ കണ്ടുകൊണ്ട് ഭാവനാപൂർണമായ നടപടികളിലൂടെ മൊഗ്രാൽ പുഴയോരവും കടലോരവും ടൂറിസം വികസനത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. നാടി​െൻറ ചരിത്രവും പാരമ്പര്യവും പരിചയപ്പെടാനും ആരോഗ്യ പരിപാലനത്തിനുള്ള തനതു രീതികൾ പരീക്ഷിച്ചുനോക്കാനുമൊക്കെ ഇവിടെ സൗകര്യമൊരുക്കണം. ഇതിനുപറ്റിയ ഇടം കൂടിയാണ് മൊഗ്രാൽ കടലോരവും പുഴയോരവും. ഈ ജലവാഹിനിയുടെ പ്രദേശങ്ങളെ കൂട്ടിയിണക്കി കാസർകോട്​ വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ വഴിതുറക്കണമെന്ന്​ മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.

ബോട്ടുജെട്ടികൾ, വിശ്രമകേന്ദ്രങ്ങൾ, ചരിത്രസാക്ഷികളായ വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രങ്ങൾ, ആത്മീയാചാര്യന്മാരുടെയും നാടുവാഴികളുടെയും ആസ്ഥാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനായാൽ ഇവ ചരിത്ര വിദ്യാർഥികൾക്കും വിജ്ഞാന കുതുകികൾക്കും പുതിയ അനുഭവമായിരിക്കുമെന്ന് ദേശീയവേദി ചൂണ്ടിക്കാട്ടുന്നു.

മൊഗ്രാലിലെ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ല വികസന പാക്കേജ് ചെയർമാൻ കൂടിയായ ജില്ല കലക്ടർക്കും കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, വികസനകാര്യ കമ്മിറ്റി ചെയർമാൻ എന്നിവർക്കും ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി. ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം.എം. റഹ്​മാൻ, ടി.കെ. ജാഫർ, എം.എ. മൂസ, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എക്സിക്യൂട്ടിവ് അംഗം ടി.കെ. അൻവർ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourismmogral riverside
Next Story