കുമ്പളയിൽ വഴിയാത്രക്കാർക്കുനേരെ കുരങ്ങിന്റെ ആക്രമണം
text_fieldsകുമ്പള: കുമ്പളയിൽ വഴിയാത്രക്കാരെ കുരങ്ങ് ആക്രമിക്കുന്നതായി പരാതി. കുണ്ടങ്കരടുക്കയിലാണ് കുരങ്ങുശല്യം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് നിരവധി കുരങ്ങുകൾ ഉണ്ടെങ്കിലും അവയിൽ ഭീമാകാരനായ ഒരു കുരങ്ങ് മാത്രമാണ് ആക്രമണോത്സുകത പ്രകടിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
രണ്ടുവർഷമായി ഈ കുരങ്ങ് പ്രദേശത്തെ കുട്ടികളെയും വഴിയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ആക്രമിക്കുന്നു.
രണ്ടുമാസം മുമ്പ് ത്വാഹ മസ്ജിദിൽ നമസ്കരിക്കുകയായിരുന്ന ഒരു കുട്ടിയെ പള്ളിക്കകത്തു കയറി ഉപദ്രവിച്ചിരുന്നു. റോഡിലൂടെ ടൗണിലേക്ക് നടന്നുപോയ നിരവധി ആളുകളെയും കുരങ്ങ് ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ പത്തോളം പേരാണ് ഇതിനകം ചികിത്സ തേടിയത്.
ശനിയാഴ്ച മാത്രം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മൂന്നുപേർ ആക്രമണത്തിനിരയായതായി നാട്ടുകാർ പറയുന്നു. ഒളിച്ചിരുന്ന് ബൈക്ക് അടുത്തെത്തുമ്പോൾ കുറുകെ ചാടുകയോ യാത്രക്കാരുടെ ദേഹത്ത് ചാടുകയോയാണ് ചെയ്യുന്നത്.
കുമ്പള ഗ്രാമ പഞ്ചായത്തിലും കുമ്പള പൊലീസിലും നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.