Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 10:58 AM IST Updated On
date_range 29 March 2022 10:58 AM ISTഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്: മൂസ ഷരീഫ്-ഗൗരവ് ഗിൽ സഖ്യം യോഗ്യത നേടി
text_fieldsbookmark_border
Listen to this Article
കുമ്പള: 2022 നവംബർ 25 മുതൽ 27വരെ ആസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ-പസഫിക് റാലി ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ മൂസ ഷരീഫ്-ഗൗരവ് ഗിൽ സഖ്യം യോഗ്യതനേടി.
ചെന്നൈയിൽ സൗത്ത് ഇന്ത്യ കാർ റാലിയോടനുബന്ധിച്ച് നടന്ന ഏഷ്യാകപ്പ് ക്വാളിഫയിങ് റാലിയിൽ രണ്ടാം സ്ഥാനം നേടിയാണ് ഈ സഖ്യം ഫൈനൽ റൗണ്ടിലേക്ക് അർഹത നേടിയത്. ടീം ജെ.കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു.വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫും ന്യൂഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും ക്വാളിഫയിങ് റൗണ്ടിൽ നേട്ടം കൊയ്തത്.
ഇതിനകം 300 റാലികളിൽ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസ ഷരീഫ് ഇതിന് മുമ്പും ഏഷ്യൻ -പസഫിക് റാലി ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story