ദേശീയ പാത വികസനം: വഴിമുട്ടി പെർവാഡ് നിവാസികൾ
text_fieldsകുമ്പള: ദേശീയപാത വികസന പ്രവർത്തനത്തെ തുടർന്ന് സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് പെരുവഴിയിലായി കടലോര നിവാസികൾ. കുട്ടികളെ സ്കൂളിലയക്കാൻ സൗകര്യം ചെയ്തു തരണമെന്ന് അഭ്യർഥിച്ച് അധികൃതർക്ക് കത്തയച്ചു. പെർവാട്ടെ ജംഷീദ്, ശരീഫ് എന്നിവരാണ് ബാലാവകാശ കമീഷൻ, മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ എന്നിവർക്ക് കത്തയച്ചത്.
ഒരു കിലോമീറ്റർ നടന്ന് വന്ന് ബസ് കയറിയാണ് ഇതുവരെ സ്കൂളിൽ എത്തിയിരുന്നത് എന്നും വികസനത്തിന്റെ ഭാഗമായി പാത അടച്ചതിനാൽ സ്കൂളിലെത്താൻ കുട്ടികൾക്ക് ഒരു കിലോമീറ്റർ കൂടി നടക്കേണ്ടി വരുന്നുവെന്നും കത്തിൽ പറയുന്നു.
പ്രദേശത്തെ നൂറുകണക്കിന് വിദ്യാർഥികളുടെ അവസ്ഥ ഇതാണെന്നും പരിഹാരം കാണണമെന്നുമാണ് കത്തിലെ ഉള്ളടക്കം.ദേശീയ പാത വികസനത്തിന്റെ ഭാഗമായി പെർവാഡ് നിന്നും കടലോര മേഖലയിലേക്കുള്ള പാത അടച്ചതോടെയാണ് ദുരിതം ആരംഭിച്ചത്. ഇവിടെ ഒരു അടിപ്പാത നിർമിക്കണെമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തന്ന സമരം ഒന്നര മാസം പിന്നിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.