ബംബ്രാണയിൽ എസ്.ഡി.പി.െഎ നേതാവിെൻറ കടക്ക് തീയിട്ടു
text_fieldsകുമ്പള: സി.പി.എം നേതാവിെൻറ വീട് തകർത്തതിനുപിന്നാലെ ബംബ്രാണയിൽ എസ്.ഡി.പി.ഐ നേതാവിെൻറ കടക്ക് തീയിട്ടു. എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡൻറ് നാസർ ബംബ്രാണയുടെ പലചരക്ക് കടക്കാണ് തീയിട്ടത്.
സംഭവത്തിനു പിന്നിൽ സി.പി.എം ആണെന്ന ആരോപണവുമായി എസ്.ഡി.പി.ഐ രംഗത്തുവന്നു. കഴിഞ്ഞ ദിവസം സി.പി.എം നേതാവ് കെ.കെ. അബ്ദുല്ലക്കുഞ്ഞിയുടെ വീട് ഒരു സംഘം ആളുകൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് നിരപ്പാക്കിയിരുന്നു. ഇതിെൻറ തുടർച്ചയാണ് കടക്ക് തീയിട്ട സംഭവം എന്ന് കരുതുന്നു.
കടക്ക് നേരെ ഇരുട്ടിെൻറ മറപിടിച്ചുകൊണ്ട് സി.പി.എം സംഘം തീ വെച്ചസംഭവത്തിൽ പ്രതിഷേധിക്കുന്നതായി ജില്ല വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി പറഞ്ഞു.
ക്രിമിനൽസംഘത്തെ നിലക്കുനിർത്താൻ നിയമപാലകർ മുന്നോട്ടുവരണം. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നേതാക്കളായ ഇഖ്ബാൽ ഹൊസങ്കടി, അൻസാർ ഹൊസങ്കടി, മുബാറക് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.