ഉദ്യോഗസ്ഥരില്ലാത്തതിനാൽ സേവനങ്ങൾ മുടങ്ങുന്നു; മംഗൽപാടി പഞ്ചായത്തിൽ ഭരണസമിതി ധർണ
text_fieldsകുമ്പള: ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓഫീസിന് മുന്നിൽ ധർണ സമരം ആരംഭിച്ചു. പഞ്ചായത്തിെന്റ പ്രവർത്തനം ശരിയാംവിധം മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ മുഴുവൻ ജീവനക്കാരെയും നിയമിക്കുന്നത് വരെ സമരം തുടരുമെന്ന് പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി സേവനം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയും തിരിച്ചു പോവുകയും ചെയ്യുന്ന സ്ഥിതിയാണ്.
നിലവിൽ നാല് ജീവനക്കാരുടെ സേവനം മാത്രമാണുള്ളത്. പ്രശ്നത്തിന് അടിയന്തര പരിഹാരം തേടിയാണ് പഞ്ചായത്തിന് മുന്നിൽ ഭരണ സമിതി അംഗങ്ങൾ തന്നെ സമരം നടത്തുന്നത്. പ്രസിഡൻറ് റുബീന നൗഫൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇക്ബാൽ അധ്യക്ഷത വഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഖൈറുന്നിസ ഉമ്മർ, മുഹമ്മദ് ഹുസൈൻ, അംഗങ്ങളായ മജീദ് പച്ചമ്പള, ടി.എ. ഷെരീഫ്, ബീഫാത്തിമ, റഷീദ, ഗുൽസാർ ബാനു, ഉമ്പായിപെരിങ്കടി, സുഹറബാനു, സുജാത ഷെട്ടി, റഫീഖ്, ഷക്കീൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.