പച്ചമ്പളയില്‍ മയക്കുമരുന്ന് സംഘം പിടിമുറുക്കുന്നു
text_fieldsകുമ്പള: പച്ചമ്പളയില്‍ ഇടവേളക്കുശേഷം മയക്കുമരുന്ന് സംഘം പിടിമുറുക്കുന്നു. കടയുടെ ഗ്ലാസ് തകര്‍ത്ത് ഷട്ടര്‍ അടര്‍ത്തി മാറ്റി 10,000 രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു.
പച്ചമ്പളയിലെ റസാഖിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് കവര്‍ച്ച നടന്നത്. കടയുടെ മുന്‍ വശത്തെ ഗ്ലാസ് തകര്‍ത്ത് താഴിട്ടു പൂട്ടിയ ഷട്ടര്‍ അടര്‍ത്തി മാറ്റിയതിനുശേഷം അകത്ത് കയറിയ സംഘം സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. ഇതേ കടയില്‍ മുമ്പ് നാലു തവണ മോഷണം നടന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കവര്‍ച്ചക്ക് പിന്നില്‍ മയക്കുമരുന്ന് സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പൊലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും പിന്‍വലിഞ്ഞിരുന്നു. വീണ്ടും ഈ സംഘങ്ങള്‍ തലപൊക്കിയതോടെ ഭയത്തിലാണ് നാട്ടുകാര്‍. രാത്രി കാലങ്ങളില്‍ പുറത്ത് നിന്നെത്തുന്ന സംഘം പച്ചമ്പളയിലും പരിസരത്തും അഴിഞ്ഞാടുന്നതായി വ്യാപാരികള്‍ പറയുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റസാഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍
കുമ്പള: 300 ഗ്രാം കഞ്ചാവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. ഉപ്പള ബന്തടുക്കയിലെ അബ്ദുല്‍ റഹിമാന്‍ എന്ന മുനീറിനെയാണ് (53) അറസ്റ്റ് ചെയ്തത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിൽപനക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവുമായി മുനീറിനെ പിടികൂടുകയായിരുന്നു.
മുനീര്‍ നിരവധി കഞ്ചാവ് കടത്തു കേസുകളില്‍ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സുരേഷ് ബാബു, പ്രിവന്റിവ് ഓഫിസര്‍മാരായ കെ.വി. മനാസ്, രമേശന്, സിവില്‍ എക്സൈസ് ഓഫിസര്‍ ഹമീദ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ലിമ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.