കുള്ളന്‍പശു സംരക്ഷണകേന്ദ്രം കാണാൻ മന്ത്രിയെത്തി
text_fieldsകാസർകോട്: ബേള കുള്ളന്‍പശു സംരക്ഷണകേന്ദ്രം മന്ത്രി ജെ. ചിഞ്ചുറാണി സന്ദര്‍ശിച്ചു. ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത, സ്ഥിരംസമിതി അധ്യക്ഷ സൗമ്യ മഹേഷ്, വാര്‍ഡ് മെംബര്‍ അനസൂയ, മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. നാഗരാജ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി.എം. സുനില്‍, ഫാം ഓഫിസര്‍ ഡോ. രാം മോഹന്‍ ഷെട്ടി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. മുരളീധരന്, ബദിയഡുക്ക വെറ്ററിനറി സര്ജന് ഡോ. ഇ. ചന്ദ്രബാബു തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു. ബദിയഡുക്ക പഞ്ചായത്തിലെ 5.35 ഏക്കര്‍ സ്ഥലത്താണ് 156 പശുക്കളും 39 കാളകളുമായി 195 കാസര്‍കോടന്‍ കുള്ളന്പശുക്കളെ പരിപാലിക്കുന്നത്. ഇവിടെ 3.5 ഏക്കര്‍ സ്ഥലത്ത് പശുക്കള്‍ക്ക് വേണ്ടിയുള്ള തീറ്റപ്പുല്‍ കൃഷിയും ഉണ്ട്.
പാൽ, മാംസം, മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യം –മന്ത്രി ചിഞ്ചുറാണി
വോർക്കാടി: പാൽ, മാംസം, മുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തതയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വോർക്കാടി ക്ഷീരോൽപാദക സഹകരണ സംഘത്തിെന്റ പാൽ സംഭരണ മുറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിൽ മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നതെന്നും അവർ പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന് പ്രമോട്ടിങ് കമ്മിറ്റിയെ ആദരിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ് കുമാര്‍ സോളാര്‍ പ്ലാൻറ് ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. കൃഷ്ണന് വോര്‍ക്കാടി ക്ഷീര സംഘത്തിലെ മികച്ച കര്‍ഷകനെ ആദരിച്ചു. വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡൻറ് ഭാരതി മികച്ച എസ്.സി/എസ്.ടി കര്‍ഷകനെ ആദരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് മികച്ച ക്ഷീരകര്‍ഷകയെ ആദരിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഷെമീന ടീച്ചര്‍, ജില്ല പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന് മെംബർ കമലാക്ഷി, ബ്ലോക്ക് പഞ്ചായത്ത് വോര്‍ക്കാടി ഡിവിഷന് മെംബര്‍ മൊയ്തീന് കുഞ്ഞി, വികസന കാര്യ സ്ഥിരംസമിതി മെംബര്‍ ഗീത സമാനി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് അംഗം ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍. കൃഷ്ണമൂര്‍ത്തി സ്വാഗതവും മഞ്ചേശ്വരം ക്ഷീരവികസന ഓഫിസര്‍ എസ്. അജയന് നന്ദിയും പറഞ്ഞു.
കുമ്പള ഡെയറി പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
കുമ്പള: റീജനല്‍ ഡെയറി ലാബില്‍ നിര്‍മിച്ച പരിശീലനകേന്ദ്രം ഹോസ്റ്റല്‍ കോംപ്ലക്സ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍നിന്ന് 163 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കെട്ടിടം കര്‍ഷകര്‍ക്ക് താമസിച്ച് പരിശീലന പരിപാടികളില്‍ പങ്കെടുക്കാന്‍ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഒരേസമയം 75 കര്‍ഷകര്‍ക്ക് താമസിച്ച് പരിശീലനം നേടാന്‍ സാധിക്കുന്നരീതിയിലാണ് സൗകര്യം ഒരുക്കിയത്.
എ.കെ.എം. അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വി.പി. സുരേഷ് കുമാര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.പി. താഹിറ യൂസഫ്, ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, കുമ്പള പഞ്ചായത്ത് അംഗം എം. അജയ്, എടനാട് ക്ഷീരസംഘം പ്രസിഡൻറ് ശങ്കരനാരായണ റാവു തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍ സ്വാഗതവും വര്‍ക്കി ജോര്‍ജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.