Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightപോക്‌സോ കേസിലെ ഇരയെ...

പോക്‌സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

text_fields
bookmark_border
പോക്‌സോ കേസിലെ ഇരയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
cancel
camera_alt

വ​രു​ണ്‍രാ​ജ് ഷെ​ട്ടി

കു​മ്പ​ള: പോ​ക്‌​സോ കേ​സി​ല്‍ മൊ​ഴി മാ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് ഇ​ര​യെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കു​മ്പ​ള ബം​ബ്രാ​ണ വ​യ​ലി​ലെ വ​രു​ണ്‍രാ​ജ് ഷെ​ട്ടി​യെ (30)യാ​ണ് കു​മ്പ​ള സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ കെ.​പി. വി​നോ​ദ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2018ലെ ​പോ​ക്‌​സോ കേ​സി​ല്‍ വ​രു​ണ്‍ രാ​ജി​ന്റെ സ​ഹോ​ദ​ര​ന്‍ കി​ര​ണ്‍രാ​ജ് പ്ര​തി​യാ​ണ്.

കാ​പ്പ ചു​മ​ത്ത​പ്പെ​ട്ട കി​ര​ണ്‍രാ​ജ് ജ​യി​ലി​ലാ​ണ്. കേ​സ് കാ​സ​ര്‍കോ​ട് ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ന്നു​വ​രു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ് മൊ​ഴി മാ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞ് വ​രു​ണ്‍രാ​ജ് ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ര കോ​ട​തി​യി​ല്‍ ന​ല്‍കി​യ മൊ​ഴി​യെ തു​ട​ര്‍ന്നാ​ണ് കു​മ്പ​ള പൊ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​ഫ്ത്തി​യി​ലെ​ത്തി​യ പൊ​ലീ​സ് വ​രു​ണ്‍രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സു​കാ​രാ​യ സു​ഭാ​ഷ്, വി​നോ​ദ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThreatenKasargod NewsArrest
News Summary - Threat to kill victim in POCSO case; The youth was arrested
Next Story