വീട്ടുപടിക്കൽ പ്ലക്കാർഡ് ഉയർത്തി വ്യാപാരികളുടെ സമരം
text_fieldsകുമ്പള: ലോക്ഡൗണിൽ അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്ക് സർക്കാർ സമാശ്വാസ പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിൽ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിലിരുന്ന് പ്ലക്കാർഡ് ഉയർത്തി കാമ്പയിൻ സംഘടിപ്പിച്ചു.
കടകൾ വീണ്ടും അടച്ചിട്ടതോടെ ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും ഉപജീവനമാർഗമാണ് അടഞ്ഞത്. ചെറുകിട വ്യാപാരികളാണ് ഏറെയും ദുരിതത്തിലായത്. ഈ കാര്യം സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുകയാണ് കാമ്പയിനിെൻറ ലക്ഷ്യം.
ലൈസൻസ്, ടാക്സ്, ബാങ്ക് ലോൺ തുടങ്ങിയ കാര്യങ്ങളിൽ വ്യാപാരികൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, കെട്ടിട ഉടമകൾ ദുരിതകാലത്ത് വാടക ഈടാക്കുന്നതിൽ സർക്കാർ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഹമീദ് കാവിൽ, ഇർഷാദ് കുട്ടീസ്, ഇർഷാദ് ഫോൺ ഫിക്സ്, എം.എ. മൂസ മഹർ, മുഹമ്മദ് സ്മാർട്ട്, നിയാസ് കുമ്പള എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.