കാസർകോട്ടുകാരന് അബൂദബിയിൽ കോടികളുടെ ഭാഗ്യം
text_fieldsമഞ്ചേശ്വരം: അബൂദബി ബിഗ് ടിക്കറ്റിെൻറ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി കാസര്‍കോട് സ്വദേശി. യു.എ.ഇയില്‍ താമസിക്കുന്ന കാസര്‍കോട് ഉപ്പള ബന്തിയോട് ബൈദല സ്വദേശി അബു താഹിര്‍ മുഹമ്മദ് ഉൾപ്പെടെയുള്ളവർക്കാണ് 1.2 കോടി ദിര്‍ഹമിെൻറ (ഏകദേശം 24 കോടിയിലധികം രൂപ) ഭാഗ്യം തെളിഞ്ഞത്.
ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഡല്‍ഹി സ്വദേശിയായ ഒരാളും ഇന്തോനേഷ്യയിലെ മൂന്നുപേരും സിറിയ, സുഡാന് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ഇവര്‍ വീതിച്ചെടുക്കും. ഷിപ്പിങ് കമ്പനിയില്‍ ഓപറേഷന് കോഒാഡിനേറ്ററാണ് അബു താഹിര്‍. ഭാര്യ നെഹലക്കും മക്കൾ മറിയം, മെഹദി എന്നിവർക്കുമൊപ്പം റാസല്‍ഖൈമയിലാണ് താമസം. 2006 മുതല്‍ പ്രവാസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.