നിർത്തിയിട്ട ആംബുലൻസിന് തീവെച്ചു: പ്രതിയുടെ ചിത്രം സി.സി.ടി.വിയിൽ
text_fieldsതീവെച്ച് നശിപ്പിക്കപ്പെട്ട മണ്ണംകുഴി നേർവഴി ഇസ്ലാമിക് സെൻററിെൻറ ആംബുലൻസ്
മഞ്ചേശ്വരം: രാത്രിയുടെ മറവില്‍ ആംബുലന്‍സ് കത്തിച്ചു. പ്രതിയുടെ ചിത്രം സി.സി.ടി.വിയില്‍ കുടുങ്ങി. ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെൻററിെൻറ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഞായറാഴ്ച രണ്ടുമണിയോടെ തീവെച്ച് നശിപ്പിച്ചത്. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു. ആംബുലന്‍സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ആള്‍ട്ടോ കാറിലേക്കും ബൈക്കിലേക്കും തീപടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തിനശിച്ചു.
ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. തീവെച്ചവരുടെ ചിത്രം തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ ആംബുലന്‍സിെൻറ അടുത്തുവന്ന് നില്ക്കുന്നതും ആംബുലന്‍സ് കത്തിയയുടനെ മുനീറുല്‍ ഇസ്ലാം മദ്റസ ഗ്രൗണ്ടിലൂടെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇസ്ലാമിക് സെൻറര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.