മഞ്ചേശ്വരം ചെക്പോസ്റ്റിൽ കൈക്കൂലി വാങ്ങാൻ അഞ്ചംഗ സംഘത്തെ നിയമിച്ച് തട്ടിപ്പ്
text_fieldsകാസർകോട്: ചെക്പോസ്റ്റ് വഴി പോവുന്ന വാഹനങ്ങളിൽനിന്ന് കൈക്കൂലി വാങ്ങാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ച് വൻ തട്ടിപ്പ്. മണിക്കൂറിൽ ആയിരങ്ങളാണ് ഇങ്ങനെ കൈക്കലാക്കുന്നത്. മഞ്ചേശ്വരം ചെക്പോസ്റ്റിലാണ് സമാനതകളില്ലാത്ത തട്ടിപ്പ്. ഒരുമണിക്കൂറിൽ സംഘം തരപ്പെടുത്തിയ 16900 രൂപ വിജിലൻസ് സംഘം പിടികൂടി. എന്നാൽ, തട്ടിപ്പുകാരെ കസ്റ്റഡിയിലെടുക്കാനോ കേസെടുക്കാനോ വിജിലൻസിന് സാധിച്ചിട്ടില്ല. പരിശോധനയില്ലാതെ കടത്തിവിടുന്നതിന് ഡ്രൈവർമാരിൽനിന്ന് കൈക്കൂലി വാങ്ങുന്നതിന് മഞ്ചേശ്വരം ചെക്പോസ്റ്റിലാണ് അഞ്ചുപേരെ നിയമിച്ചതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ നേരിട്ട് വാങ്ങുന്നത് ഒഴിവാക്കാനാണ് ഇടനിലക്കാരായി ഏജൻറുമാരെ നിയോഗിച്ചത്. ചെക്പോസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് 'പ്രത്യേക നിയമനം' എന്നാണു സൂചന.
വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ച നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്. പുലർച്ച 5.40 മുതൽ 6.40 വരെ ഏജൻറുമാർ ശേഖരിച്ച പണമാണിത്. ഓരോ മണിക്കൂറിലും ലഭിക്കുന്ന തുക ഏജൻറുമാർ വേണ്ടപ്പെട്ടവർക്ക് അപ്പപ്പോൾ കൈമാറിയതിനാൽ 5.40ന് മുമ്പു ലഭിച്ചത് കണ്ടെത്തിയിട്ടില്ല.ചെക്പോസ്റ്റ് എ.എം.വി.ഐയുടെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ അഞ്ചുപേരെ നിയമിച്ചിരുന്നു. ഇവർക്കുള്ള ശമ്പളം ഏജൻറുമാർ മുഖേന വാങ്ങുന്ന കൈക്കൂലിപ്പണത്തിൽ നിന്നാണ് നൽകിയിരുന്നതെന്നും വിജിലൻസ് കണ്ടത്തി.
വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ സാധിച്ചിട്ടില്ല. ഡിവൈ.എസ്.പിക്കൊപ്പം എസ്.ഐ കെ. രമേശന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.കെ. രഞ്ജിത് കുമാര്‍, െക.പി. പ്രദീപ്, കെ.വി. രതീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.