മഞ്ചേശ്വരത്ത് ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് സ്വതന്ത്ര പ്രസിഡൻറ്
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് സ്വതന്ത്ര പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഗുഡ്ഡക്കേരി വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കോൺഗ്രസ് സ്വതന്ത്ര ജീൻ ലവീന മോൻതേരോ ആണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ് സ്ഥാനാർഥി മുസ്താസ് സമീറക്കെതിരെ എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് ജീന വിജയിച്ചത്. 21 അംഗ പഞ്ചായത്തിൽ ബി.ജെ.പി-6, ജീന അടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഒമ്പത് വോട്ട് ലഭിച്ചത്. സി.പി.എം, സി.പി.ഐ എന്നിവരുടെ ഓരോ അംഗങ്ങൾ, എസ്.ഡി.പി.ഐ പിന്തുണയുള്ള രണ്ട് സ്വതന്ത്രർ എന്നിവർ മത്സരത്തിൽനിന്നും വിട്ടുനിന്നു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ലീഗ് വിമതൻ എം. മുഹമ്മദ് സിദ്ദീഖ് ബി.ജെ.പിയിലെ യാദവ ബഡാജെയെ ആറിനെതിരെ 11 വോട്ടിന് പരാജയപ്പെടുത്തി.
വിമതനടക്കം യു.ഡി.എഫിെൻറ എട്ടുപേർ, രണ്ട് എസ്.ഡി.പി.ഐ സ്വതന്ത്രർ, ഒരു സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ലീഗ് വിമതൻ വിജയിച്ചത്. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ലവീന, എൽ.ഡി.എഫ് അംഗങ്ങൾ എന്നിവർ വോട്ടിങ്ങിൽനിന്നും വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.