Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightMulleriyachevron_rightവീ​ണ്ടും...

വീ​ണ്ടും പു​ലി​പ്പേ​ടി; കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്ത​നി​ല​യി​ല്‍

text_fields
bookmark_border
tiger
cancel

മു​ള്ളേ​രി​യ: ഇ​രി​യ​ണ്ണി​യി​ല്‍ വീ​ണ്ടും പു​ലി​പ്പേ​ടി​യി​ൽ ജ​നം. ഇ​വി​ടെ​യു​ള്ള ഒ​രു വി​ദ്യാ​ര്‍ഥി​യാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​യും സു​ഹൃ​ത്തും ഇ​രി​യ​ണ്ണി-​മി​ന്നം​കു​ളം റോ​ഡി​ലൂ​ടെ സ്‌​കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ൾ ഹെ​ഡ് ലൈ​റ്റി​ന്റെ വെ​ളി​ച്ച​ത്തി​ല്‍ പു​ലി​യെ ക​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​ലി ഓ​ല​ത്തു​ക​യ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ലം​പ​റ​മ്പി​ല്‍ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​വി​ടെ ര​ണ്ട് കാ​ട്ടു​പ​ന്നി​ക​ളെ ച​ത്ത​നി​ല​യി​ലും ക​ണ്ടെ​ത്തി. ഇ​വ​യു​ടെ ക​ഴു​ത്തി​ല്‍ മു​റി​വു​ക​ള്‍ ക​ണ്ട​തി​നാ​ല്‍ പു​ലി പി​ടി​ച്ച​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. കു​റ്റി​യ​ടു​ക്കം ഫു​ട്ബാ​ള്‍ കോ​ര്‍ട്ടി​ന് സ​മീ​പം ഒ​രു പ​ന്നി​യു​ടെ ജ​ഡം ചീ​ഞ്ഞ​ളി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ട​ത്. മ​റ്റൊ​രു പ​ന്നി​യെ തൊ​ട്ട​ടു​ത്ത കാ​വി​ന് സ​മീ​പ​ത്തും ക​ണ്ടു. ര​ണ്ട് പ​ന്നി​ക​ളെ​യും പു​ലി പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​വി​ടെ ഒ​രു വീ​ട്ടി​ലെ വ​ള​ര്‍ത്തു​നാ​യെ ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യി​രു​ന്നു. പ​യ​സ്വി​നി​പ്പു​ഴ​ക്ക​ര​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പു​ലി​യെ ക​ണ്ട​താ​യി പ​ല​രും പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍, പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം പോ​കു​ന്ന​ത് വ​ന​ത്തി​ന​ക​ത്തു​കൂ​ടി​യാ​ണ്. നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ പു​ലി​യ കാ​ണു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsWild Boars
News Summary - Wild boars are dead
Next Story