കുടുക്കപൊട്ടിച്ച് റോഡുനിർമാണത്തിന് പണം നൽകി ആറാംക്ലാസുകാരൻ
text_fieldsനീലേശ്വരം: ദേശീയപാത മാർക്കറ്റ് ജങ്ഷനിൽനിന്ന് ആനച്ചാലിലേക്കുള്ള റോഡുനിർമാണത്തിന് കുഞ്ഞു സംഭാവനയുമായി ആറാം ക്ലാസുകാരൻ മുഹമ്മദ് തലക്കൽ. സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച രൂപയാണ് കമ്മിറ്റി ഭാരവാഹികൾക്ക് നൽകിയത്. റോഡുവികസനത്തിന്റെ ഭാഗമായി മതിൽ പൊളിച്ച് പുനർ നിർമിക്കാൻ നിർമാണസമിതി ഭാരവാഹികൾ മാതാവ് ഷാഹിദ തലക്കലിനെ സമീപിച്ചപ്പോഴാണ് ഇവരുടെ മകൻ മുഹമ്മദ് തന്റെ കുഞ്ഞുഭണ്ഡാരത്തിൽ സ്വരൂപിച്ച 2000 രൂപ സംഭാവന ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ഇത് സന്തോഷപൂർവം അംഗീകരിച്ച് റോഡു നിർമാണ കമ്മിറ്റി ചെയർമാൻ നീലേശ്വരം നഗരസഭ ടൗൺ വാർഡ് കൗൺസിലർ ഇ. ഷജീർ, കൺവീനർ ടി.വി. ഭാസ്കരൻ ആനച്ചാൽ, ട്രഷറർ എം.വി. ഭരതൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. സ്ഥലമെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കി റോഡ് യാഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം. 4, 10,000 രൂപ പ്രദേശവാസികളിൽനിന്ന് പിരിച്ചെടുത്താണ് ഒരു സെന്റ് സ്ഥലം വില കൊടുത്തു വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.