പടന്നക്കാട് കാർഷിക കോളജിൽ പൈതൃക മ്യൂസിയം ഒരുങ്ങി
text_fieldsനീലേശ്വരം: ഉത്തര കേരളത്തിന്റെ കൃഷിയും കലയും സംസ്കാരവും സംയോജിപ്പിച്ച് പടന്നക്കാട് കാർഷിക കോളജിൽ പൈതൃക മ്യൂസിയം ഒരുങ്ങി. ശനിയാഴ്ച രാവിലെ 11ന് കലക്ടർ കെ. ഇമ്പശേഖർ മ്യൂസിയം ഉദ്ഘാടനം ചെയ്യും. ഉത്തരകേരളത്തിന്റെ പൈതൃകത്തെ സംരക്ഷിച്ച് വരും തലമുറക്ക് പകർന്നു കൊടുക്കുവാനും പഴമ തുടിക്കുന്ന വിവിധങ്ങളായ പൈതൃക ശേഖരണങ്ങളുടെ കലവറയാക്കി പടന്നക്കാട്ടെ പൈതൃക ഫാം ഓഫിസ് മാറ്റി.
കാർഷിക കോളജ് ഓഫിസിന്റെ നൂറിലേറേ വർഷം പഴക്കമുള്ള ആദ്യ കാല ഫാം ഓഫീസാണ് മ്യൂസിയമായി മാറ്റിയത്. 1916ൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സർക്കാറാണ് പടന്നക്കാട് ഫാം ഓഫിസ് പണിതത്. അന്ന് സങ്കരയിനം തെങ്ങുകൾ വികസിപ്പിക്കാനും ഗവേഷണത്തിനുമായിരുന്നു ഈ ഓഫീസ് പ്രവർത്തിച്ചത്.
പിന്നീട് 1972ൽ കേരള കാർഷിക സർവകലാശാല ഏറ്റടുത്ത് ഇത് ഫാം ഓഫിസായി മാറ്റി. പൈതൃകമ്യൂസിയം ഒരുങ്ങിയതോടെ ഫാമിലെത്തുന്നവർക്ക് പഴമയുടെ നാട്ടറിവ് ശേഖരവും കണ്ടറിയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.