ബങ്കളത്തെ വെള്ളക്കെട്ടിന് വേണം സുരക്ഷാവേലി
text_fieldsനീലേശ്വരം: പ്ലസ് വൺ വിദ്യാർഥിയായ ആൽബിൻ മുങ്ങി മരിച്ച ബങ്കളത്തെ വെള്ളക്കെട്ടിനുചുറ്റും സുരക്ഷാവേലികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യം. ഇക്കാര്യം നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വർഷങ്ങളായി ഓട് നിർമാണത്തിനായി കളിമണ്ണ് ശേഖരിച്ച കുഴിയാണ് വെള്ളക്കെട്ടായി മാറിയത്. ഈ ഭൂമി ഒരു ട്രസ്റ്റിെന്റ ഉടമസ്ഥതയിലാണ്.
പത്തേക്കർ വരുന്ന സ്ഥലത്ത് എട്ടേക്കറോളം വെള്ളകെട്ടാണ്. കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും സമീപത്തെ സ്കൂളുകളിലെയുമെല്ലാം നൂറുകണക്കിന് വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നത് ബങ്കളത്തെ ഈ വെള്ളക്കെട്ടിലാണ്. മഴക്കാലം കഴിഞ്ഞാലും മാസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ബങ്കളത്തിന്റെ പ്രധാന ജലസ്രോതസ്സാണ് ഇവിടം. സുരക്ഷ വേലിക്കെട്ടില്ലാത്ത വെള്ളക്കെട്ട് അപകടമാണെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളത്തിനടിയിൽ ആശയവിനിമയത്തിനുള്ള സംവിധാനം ജില്ലക്ക് ഇല്ലാത്തതാണ് ബങ്കളം വെള്ളക്കെട്ടിൽ മുങ്ങിയ വിദ്യാർഥിയെ കണ്ടെത്താൻ വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.