കരുവാച്ചേരിയിൽ ദുരന്തം മാടിവിളിക്കുന്നു
text_fieldsനീലേശ്വരം: ദേശീയപാത അധികൃതരുടെ അനാസ്ഥമൂലം നീലേശ്വരം കരുവാച്ചേരി ദുരന്തത്തിന് കാത്തിരിക്കുകയാണ്. കരുവാച്ചേരി പെട്രോൾപമ്പിന് സമീപം ഹൈവേയുടെ ഇരുഭാഗങ്ങളിലുമുള്ള കുഴികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
സമീപത്തെ ഓവുചാലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനായി സ്ലാബ് വെക്കാനാണ് രണ്ടുഭാഗത്തും പത്തടിയിലധികം താഴ്ചയിൽ കുഴിച്ചത്. രണ്ടുകുഴികളിലും മഴവെള്ളം നിറഞ്ഞതുമൂലം അപകടഭീഷണി ഉയരുകയാണ്. വെള്ളം കെട്ടിക്കിടക്കുന്നതുമൂലം റോഡരിക് ഇടിഞ്ഞുതകരുന്ന സ്ഥിതിയാണ്. റോഡിന് മുകളിൽ വലിയ സിമന്റ് പില്ലറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാരംകൂടി താങ്ങുമ്പോൾ റോഡ് ഏതുനിമിഷവും ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ട്. കുഴിയെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല.
ഹൈവേയുടെ ഇരുഭാഗത്തും കരയിടിച്ചിൽ ശക്തമായാൽ റോഡുമുഴുവൻ ഇടിഞ്ഞുവീഴും. ദേശീയപാത അധികൃതർ അപകടസാധ്യത ഒഴിവാക്കാൻ എത്രയുംപെട്ടെന്ന് പ്രവൃത്തി പൂർത്തികരിച്ച് ഗതാഗതം അപകട ഭീഷണിയില്ലാതെ സുഗമമാക്കണമെന്നാണ് പ്രദേശവാസികളും ഡ്രൈവർമാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.