രാജ്യത്തിനു മാതൃകയാവുന്ന ബദൽ കേരളത്തിൽ നിന്നുണ്ടാകണം -െയച്ചൂരി
text_fieldsനീലേശ്വരം: രാജ്യത്തിന് ബദലാകുന്ന മാതൃക കേരളത്തിൽ നിന്നുണ്ടാകണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീലേശ്വരം രാജാസ് ഹൈസ്കൂൾ മൈതാനിയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ച് ദേശീയതലത്തിൽ മാതൃകയാക്കാവുന്ന പുതിയ ബദൽ സൃഷ്ടിക്കണം. ജനാധിപത്യത്തിന് നൽകാവുന്ന മികച്ച സന്ദേശം അതാണ്. ജനാധിപത്യത്തിെൻറ എല്ലാ അടിത്തറയും കേന്ദ്ര സർക്കാർ തകർത്തിരിക്കുകയാണ്. ബി.ജെ.പി തോറ്റിടത്ത് അവർ സർക്കാറുണ്ടാക്കുന്നു.
കർണാടകത്തിലും മധ്യപ്രദേശിലും അതാണ് സംഭവിച്ചത്. ഡൽഹി സർക്കാറിെൻറ അധികാരങ്ങൾ കുറച്ചു. കശ്മീരിൽ 370ാം വകുപ്പ് തെറ്റിദ്ധരിപ്പിച്ച് എടുത്തുകളഞ്ഞു. പുതിയ പൗരത്വനിയമം ഉണ്ടാക്കുന്നു. പുതിയ തൃശ്ശൂലമായി പണവും സി.ബി.െഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും മാറിയിരിക്കുന്നു.
ഇത് മൂന്നും ഉപയോഗിച്ചാണ് ജനാധിപത്യത്തെ തകർത്തുകൊണ്ടിരിക്കുന്നത്. ഇ.ഡിയും സി.ബി.െഎയും രാഷ്ട്രീയ ഉപകരണങ്ങളായി മാറി. ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യത്തെ വീണ്ടെടുക്കാൻ കേരളത്തിൽ വീണ്ടും ഇടത് സർക്കാറിനെ അധികാരത്തിൽ കൊണ്ടുവരണം -െയച്ചൂരി പറഞ്ഞു.
ടി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം. രാജഗോപാലൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.പി. സതീഷ്ചന്ദ്രൻ, പി. ജനാർദനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ബങ്കളം കുഞ്ഞികൃഷ്ണൻ, സുരേഷ് പുതിയേടത്ത്, ടി.വി. ഗോവിന്ദൻ, പി.ടി. നന്ദകുമാർ, സാബു എബ്രഹാം, എം. രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.