'അത്താണി' വിസ്മൃതിയിലേക്ക്...
text_fieldsനീലേശ്വരം: ചരിത്രസാക്ഷിയായി നിലകൊള്ളുന്ന 'അത്താണികൾ' വിസ്മൃതിയിലാകുന്നു. സമ്പന്നമായ ഭൂതകാലത്തിെൻറ കഥ പറയുന്ന ചരിത്രശേഷിപ്പാണ് അത്താണികൾ. തലച്ചുമടായി ചരക്കുകൾ കൊണ്ടുപോകുമ്പോൾ വിശ്രമം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ പരസഹായമില്ലാതെ ചുമട് ഇറക്കിവെക്കാനും പിന്നീട് തലയിലേറ്റാനും നാലടി ഉയരം വരുന്ന അത്താണികൾ സഹായകമായിരുന്നു.
വാണിജ്യ സാധനങ്ങൾ വണ്ടികളിൽ കയറ്റി കൊണ്ടുപോകാൻ തുടങ്ങുന്നതിനുമുമ്പ് വാണിജ്യ പാതകളിൽ കച്ചവടത്തിനായി സാധനങ്ങളുമായി പോകുന്നവരുടെ സൗകര്യത്തിനായി വഴിയോരങ്ങളിൽ വിശ്രമ കേന്ദ്രങ്ങളോട് അനുബന്ധിച്ച് സ്ഥാപിക്കപ്പെട്ടവയാണിവ. ചെറുവത്തൂർ, നീലേശ്വരം, കാരാട്ട് വയൽ, പെരിയ, ചന്തേര, നടക്കാവ്, പിലാത്തറ അറത്തിൽ, ചുമടുതാങ്ങി എന്നിവിടങ്ങളിൽ അത്താണികൾ ഇന്നും കാണപ്പെടുന്നു.
ദേശീയപാത വികസനത്തിൽ നീക്കം ചെയ്യപ്പെടുന്ന ചെറുവത്തൂരിലെ അത്താണി തൊട്ടടുത്ത സ്ഥലത്തോ പുരാവസ്തു മ്യൂസിയത്തിലോ സ്ഥാപിച്ച് സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകരായ നന്ദകുമാർ കോറോത്ത്, സി.പി. രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.