നീലേശ്വരത്ത് ജ്വല്ലറി കൊള്ളയടിക്കാൻ ശ്രമം; കാവൽക്കാരനെ കണ്ടപ്പോൾ മോഷ്ടാവ് രക്ഷപ്പെട്ടു
text_fieldsനീലേശ്വരം : നീലേശ്വരത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം കാവൽക്കാരെൻറ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിഫലമായി. മേൽപാലത്തിനും കോണ്‍വെൻറ് ജങ്ഷനുമിടയില്‍ മഹാമായ ഹോട്ടലിനുമുന്നിലെ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമം കാവൽക്കാരൻ വാഴുന്നോറടിയിലെ സുരേഷിെൻറ ഇടപെടലിനെ തുടര്‍ന്നാണ് വിഫലമായത്. ചൊവ്വാഴ്ച രാത്രി 12നാണ് കവര്‍ച്ചാശ്രമം നടന്നത്.
കാവൽക്കാരൻ സുരേഷാണ് ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടത്. ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോൾ തൊട്ടടുത്ത തേജസ്വിനി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും കാവൽക്കാരും ഓടിയെത്തി. അപ്പോഴേക്കും മോഷ്ടാവ് തൊട്ടടുത്ത കോണ്വെൻറിെൻറ മതില്‍ചാടി രക്ഷപ്പെട്ടു. ഉടന്‍തന്നെ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കുതിച്ചെത്തിയ പൊലീസും ബഹളം കേട്ടെത്തിയവരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷ്ടാക്കള്‍ ഉപേക്ഷിച്ച ഗ്യാസ് കട്ടിങ് മെഷീന്‍, വെല്‍ഡിങ് മെഷീന്‍, കോടാലി എന്നിവ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.
ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍, നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ശ്രീഹരി, എസ്.ഐ ഉണ്ണിരാജ, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കാസര്‍കോട്ടുനിന്നും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ കവര്‍ച്ചാശ്രമമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കെ.എം. ജനാർദനെൻറ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം ജ്വല്ലറിയുടെ പുതിയശാഖ ഇവിടെ ആരംഭിച്ചത്. ഒരു മോഷ്ടാവിനെ മാത്രമേ കണ്ടുള്ളൂവെങ്കിലും ഒന്നിലേറെ പേര്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.