കൂറ്റൻ ചേനയുമായി പറമ്പയിലെ ബിനു ജോൺ
text_fieldsനീലേശ്വരം: ചേന കായ്ക്കുന്നുണ്ടെങ്കിൽ ഇങ്ങനെ വേണം. വലുപ്പംകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ ചേന. മാലോം പറമ്പയിൽ വർഷങ്ങളായി ജൈവകൃഷി ചെയ്യുന്ന ബിനു ജോൺ തുരുത്തേലാണ് റെക്കോഡ് ചേനക്ക് ഉടമയായിരിക്കുന്നത്. ബിനു കൃഷി ചെയ്ത ചേന 2021ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരംകൂടിയതാണ്. 13 അടിയോളമാണ് ചേനയുടെ ഉയരം. അതായത് 380 സെൻറിമീറ്ററിനു മുകളിൽ. ഹോർട്ടികോർപിന്റെയും കൃഷി വകുപ്പിന്റെയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ചേന എന്ന സർട്ടിഫിക്കറ്റ് ബിനുവിന് ലഭിച്ചിട്ടുണ്ട്. ബിനു ലോക റെക്കോഡിന് അപേക്ഷ നൽകിയിട്ടുണ്ട്.
വിളവെടുത്തപ്പോൾ തൂക്കത്തിന്റെ കാര്യത്തിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണിത്. 49.600 കിലോഗ്രാമാണ് തൂക്കം. കേരളത്തിൽ ചേനയുടെ കാര്യത്തിൽ ഇതൊരു റെക്കോഡ് തൂക്കമാണ്.എന്നാൽ, ഉയരത്തിന്റെ കാര്യത്തിൽ ലോക റെക്കോഡ് ലഭിക്കാൻ പണച്ചെലവുണ്ട്. സംഘടനകളോ വ്യക്തികളോ സഹായിച്ചാൽ ഏറ്റവും ഉയരംകൂടിയ ചേന എന്നുള്ള റെക്കോഡ് ബിനുവിലൂടെ ഇന്ത്യക്കു ലഭിക്കും.
ജോൺ-മേരി ദമ്പതികളുടെ മകനാണ് ബിനു ജോൺ. കൃഷിയോട് താൽപര്യള്ളവരാണ് കുടുംബത്തിലെ എല്ലാവരും. ഭാര്യ രഞ്ജുവും മക്കളായ സാനിയ, ധനുഷ, താൻസിയ, എയ്ഞ്ചൽ, നിയോൺ എന്നിവരെല്ലാം ബിനുവിനെ കൃഷിയിൽ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.