ബയോ ഫ്ലോക് മത്സ്യകൃഷിയുമായി നീലേശ്വരം നഗരസഭ
text_fieldsനീലേശ്വരം: മത്സ്യകൃഷിയിലെ ആധുനിക സാങ്കേതവുമായി നീലേശ്വരം നഗരസഭ. മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചുവളർത്തി വിളവെടുക്കുന്ന ഇസ്രായേൽ സാങ്കേതിക വിദ്യയായ ബയോ ഫ്ലോക് മാതൃകക്ക് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ കടൽ മത്സ്യങ്ങൾ കിട്ടാതായതോടെയാണ് വീട്ടുവളപ്പിലെ മത്സ്യകൃഷിക്കുള്ള സാധ്യത വർധിച്ചത്.
മായം കലരാത്ത മത്സ്യം അതും ജീവനോടെ ഏതു സമയത്തും ലഭിക്കും എന്നതും വിപണനത്തിന് മറ്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതില്ലാ എന്നതും ഈ കൃഷിരീതിയുടെ മേന്മയാണ്. ഭൂനിരപ്പിൽനിന്നും ഒരു മീറ്റർ ഉയരത്തിൽ ഇരുമ്പ് ഫെയിം ഒരുക്കി നൈലോൺ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിർമിക്കുന്നത്. ആവശ്യമെങ്കിൽ ഇത് അഴിച്ചുമാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുവാൻ കഴിയും വിധമാണ് ടാങ്കിെൻറ ഡിസൈൻ. കാൽ സെൻറ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളർത്താം.
ഒരു കിലോ മത്സ്യം ഉൽപാദിപ്പിക്കാൻ തീറ്റ ചെലവും മത്സ്യകുഞ്ഞിെൻറ വിലയും വൈദ്യുതി ചാർജും പരിപാലനവുമടക്കം 80 രൂപ ചെലവ് വരും. എന്നാൽ, മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തിൽ വിൽക്കുമ്പോൾ കിലോവിന് 300 രൂപ വില ലഭിക്കുകയും ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നീലേശ്വരം നഗരസഭ ബയോ േഫാക് മത്സ്യകൃഷി ആരംഭിച്ചത്.
ഒരു യൂനിറ്റ് ആരംഭിക്കാൻ 1,38,000 രൂപയാണ് ചെലവ്. ഇതിൽ 55,200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകുന്നു. കർഷകർക്ക് പരിശീലനവും സാങ്കേതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ഇതിനായുള്ള പദ്ധതി വിഹിതം നീലേശ്വരം നഗരസഭയിലെ ആദ്യത്തെ ഫ്ലോക് യൂനിറ്റ് പടിഞ്ഞാറും കൊഴുവലിൽ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരുടെ വീട്ടുവളപ്പിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗൺസിലർമാരായ പി.വി. രാധാകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ നായർ, കെ.വി. സുധാകരൻ, അപിന പങ്കജാക്ഷൻ, ജിജി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.