ചികിത്സ സഹായത്തിനായി ബിരിയാണി ചലഞ്ച്
text_fieldsനീലേശ്വരം: സഹപ്രവർത്തകെൻറ ഭാര്യയുടെ ചികിത്സ സഹായത്തിനായി നീലേശ്വരം ബസ്സ്റ്റാൻഡിന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ബിരിയാണി ചലഞ്ച് നടത്തി.നാടക നടിയും മടിക്കൈ അടുക്കത്ത് പറമ്പ് സ്വദേശിയും നീലേശ്വരം ബസ്സ്റ്റാൻഡ് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറുമായ നാരായണെൻറ ഭാര്യ വത്സ നാരായണെൻറ ചികിത്സക്കാണ് ബിരിയാണി ഉണ്ടാക്കി പണം സ്വരൂപിച്ചത്. വർഷങ്ങളായി അർബുദ രോഗബാധിതയായി ചികിത്സയിൽ കഴിയുകയാണ്.
ചൊവ്വാഴ്ച രാവിലെ ബിരിയാണി തയാറാക്കി ഉച്ചക്ക് ബസ്സ്റ്റാൻഡ് പരിസരത്ത് വിതരണം നടത്തി.പാചക വിദഗ്ധരായ ബാബു, വിനു പട്ടേന, ഷിജു എന്നിവർ തികച്ചും സൗജന്യമായാണ് പാചകം ചെയ്തത്. ഓർഡർ അനുസരിച്ച് ആയിരം ബിരിയാണി വിറ്റ് തീർന്നു. കെ. ഉണ്ണി നായർ, സുകേഷ് പുതുക്കൈ, രാഘവൻ ചീർമകാവ്, ഹരീഷ് കരുവാച്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.