ഇൻക്യുബേറ്ററിൽ മുട്ട വിരിയിച്ച് കൊച്ചുമിടുക്കൻ
text_fieldsനീലേശ്വരം: സ്വന്തമായുണ്ടാക്കിയ ഇൻകുബേറ്ററിൽ മുട്ട വിരിയിച്ച സന്തോഷത്തിലാണ് നീലേശ്വരം തൈക്കടപ്പുറത്തെ അഹ്‌മദ് ഇഹ്‌സാൻ എന്ന കൊച്ചു മിടുക്കൻ. കാർഡ് ബോർഡ് ബോക്സും ബൾബും ഉപയോഗിച്ചുള്ള ഇൻകുബേറ്ററിൽ ഒമ്പത് കോഴി മുട്ടകളാണ് ഇഹ്‌സാൻ വിരിയിക്കാൻ െവച്ചത്.
ഇതിൽ ഒരെണ്ണം കേടായിപ്പോവുകയും ഒരെണ്ണം തൊലിച്ചിരുന്നെങ്കിലും ജീവനില്ലാതിരിക്കുകയും മറ്റൊന്ന് പഴയ പടി നിലനിൽക്കുകയും ചെയ്തു. അവസാനം 21 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആറ് കോഴിക്കുഞ്ഞുങ്ങളാണ് ഇഹ്സാെൻറ അതിഥികളായെത്തിയിരിക്കുന്നത്. വളരെ ചെറിയ പ്രായം മുതൽ തന്നെ മത്സ്യംവളർത്തൽ, കോഴി വളർത്തൽ ഇതൊക്കെ ഇഹ്സാെൻറ പ്രധാന വിനോദങ്ങളായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
നീലേശ്വരം കണിച്ചിറ മർകസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഹ്മദ് ഇഹ്സാൻ. തൈകടപ്പുറം ടി.കെ. അബ്ദുൽ വാരിസ്-ഹലീമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ആദിൽ മുഹമ്മദ്, അഷ്റഫ് ജീലാനി, നഫീസ്ത് സിദ്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.