പ്രദേശവാസികൾക്ക് ദുരിതമായി തടയണ
text_fieldsനീലേശ്വരം: പാലം നിർമാണത്തിനായി നിർമിച്ച താൽക്കാലികതടയണ മുന്നറിയിപ്പില്ലാതെ അശാസ്ത്രീയമായി തുറന്നുവിട്ടതിനെ തുറന്ന് പലയിടങ്ങളായി പുഴഭിത്തികൾ തകർന്നു. മഴ ശക്തമായപ്പോൾ നീലേശ്വരം പുഴയിൽ വെള്ളം ഉയരുകയും കോട്ടപ്പുറം, മാട്ടുമ്മൽ, നീലേശ്വരം ദേശീയപാത എന്നിവിടങ്ങളിൽ പാലം നിർമിക്കാനായി താൽക്കാലികമായി നിർമിച്ച തടയണകളാണ് അശാസ്ത്രീയമായി പൊളിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നത്.
പാലംപണി പൂർത്തിയാകാത്ത കരയോട് ചേർന്നഭാഗം ആദ്യം പൊളിച്ചുമാറ്റിയതോടെയാണ് നിരവധിയാളുകളുടെ പറമ്പിന്റെ സംരക്ഷണഭിത്തി ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നത്. ഇതിനെ തുടർന്ന് കരാർ ഏറ്റെടുത്ത കമ്പനിജീവനക്കാരുമായി സംസാരിച്ചെങ്കിലും ഉചിതമായ നടപടി എടുക്കാത്തതിനെ തുടർന്ന് സ്ഥലവാസികൾ കലക്ടർക്ക് പരാതി നൽകി.
കലക്ടറുടെ നിർദേശപ്രകാരം ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പണി പൂർത്തിയായസ്ഥലത്തെ തടയണ എത്രയുംപെട്ടെന്ന് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.