സി.പി.എം ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറിക്ക് തോൽവി
text_fields
നീലേശ്വരം: പാലായിയില്‍ നടന്ന സി.പി.എം പേരോല്‍ ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറിക്ക് തോൽവി. വോട്ടെടുപ്പിനും നറുെക്കടുപ്പിനുമൊടുവിലാണ് സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ലോക്കല്‍ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത്. പകരം ബ്രാഞ്ച് സെക്രട്ടറിയായ എം. ബാലകൃഷ്ണന് ലോക്കല്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെതിരെ മൂന്നുപേര്‍ മത്സരിച്ചു. കുഞ്ഞികൃഷ്ണന്, പത്മനാഭന്, എം. ബാലകൃഷ്ണന് എന്നിവരാണ് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്.
ഔദ്യോഗിക പാനലിലുള്ളവര്ക്കും മത്സരിച്ചവര്‍ക്കും 41 വോട്ട് വീതം ലഭിച്ചപ്പോള്‍ നടത്തിയ നറുക്കെടുപ്പിലാണ് കുഞ്ഞികൃഷ്ണന് തോറ്റത്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച കുഞ്ഞികൃഷ്ണനും പത്മനാഭനും വോട്ടെടുപ്പില്‍ തോറ്റു. പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കുഞ്ഞികൃഷ്ണന് ഏറെ മുമ്പുതന്നെ ഏരിയ കമ്മിറ്റി അംഗമാകേണ്ടതായിരുന്നുവെങ്കിലും ഇത് പല ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെടുകയായിരുന്നു. ഇത്തവണ കെ.വി. കുഞ്ഞികൃഷ്ണന് ഏരിയ കമ്മിറ്റിയിലേക്ക് എത്തുമെന്ന് കണ്ടപ്പോഴാണ് എതിര്‍നീക്കം നടന്നത്. ലോക്കല്‍ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഏരിയ സമ്മേളന പ്രതിനിധികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് ജയിച്ച കുഞ്ഞികൃഷ്ണന് ഏരിയ കമ്മിറ്റി അംഗമാകാനുള്ള സാധ്യത ഉറപ്പിച്ചിട്ടുണ്ട്.
സി.ഐ.ടി.യു നീലേശ്വരം ഏരിയ സെക്രട്ടറി, ഹെഡ്ലോഡ് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല സെക്രട്ടറി തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് തൊഴിലാളി സംഘടനരംഗത്ത് കുഞ്ഞികൃഷ്ണന് നടത്തുന്നത്. പാര്‍ട്ടി ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കെ.ആര്. ജയാനന്ദ എന്നിവരാണ് ജില്ല കമ്മിറ്റിക്കുവേണ്ടി സമ്മേളനത്തില്‍ പങ്കെടുത്തത്. ലോക്കല്‍ സെക്രട്ടറിയായി എം. മനോഹരനെ വീണ്ടും തെരഞ്ഞെടുത്തു.നീലേശ്വരം ലോക്കല്‍ സമ്മേളനത്തിലും ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി മത്സരിക്കാന്‍ കച്ചകെട്ടി വന്നവര്‍ നേതൃത്വത്തിെൻറ വിരട്ടലിനെ തുടര്‍ന്ന് പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.