മുഖ്യമന്ത്രി നുണ പരിശോധനക്ക് വിധേയമാകണം -ജെബി മേത്തർ എം.പി
text_fieldsനീലേശ്വരം: അഴിമതിക്കും കെടുകാര്യസ്ഥതക്കും നേതൃത്വം നൽകുന്ന കേരളത്തിെന്റ മുഖ്യമന്ത്രി പിണറായി വിജയൻ നുണപരിശോധനക്ക് വിധേയനാകണമെന്ന് അഡ്വ.ജെബി മേത്തർ എം.പി. കോൺഗ്രസിനെ ശക്തിപ്പെടുത്തി രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണമെന്നും എം.പി ആവശ്യപ്പെട്ടു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് മഹിള കൺവെൻഷൻ പടിഞ്ഞാറ്റം കൊഴുവൽ രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെ ബി മേത്തർ. ബ്ലോക്ക് പ്രസിഡന്റ് ഇ.എൻ. പത്മാവതി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രാമാനന്ദ്, ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, ജില്ല പ്രസിഡന്റ് മിനി ചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ധന്യ സുരേഷ്, മാമുനി വിജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ, നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ഇ. ഷജീർ, കൗൺസിലർ പി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.വല്ലി, രമാ രാജൻ, സുകുമാരി ശ്രീധരൻ, കെ.മീര, ശ്രീജ അനിൽ എന്നിവർ സംസാരിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എം. ശ്രീജ സ്വാഗതവും കെ. രാധ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.