കടൽത്തിരയിൽപ്പെട്ട കുട്ടിക്ക് തീരദേശ പൊലീസ് രക്ഷകരായി
text_fieldsനീലേശ്വരം: കടലിൽപെട്ട് ജീവൻമരണ പോരാട്ടം നടത്തിയ കുട്ടിക്ക് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചുവരവ്. സംഭവം കണ്ടുനിന്ന നൂറുകണക്കിനാളുകൾ നിലവിളിച്ചപ്പോൾ തീരദേശ പൊലീസിെൻറ രക്ഷാകൈകൾ കുട്ടിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു.
അഴിത്തലയിൽ കടൽ സൗന്ദര്യം ആസ്വദിക്കാൻ എത്തിയ നാലു വയസ്സുകാരനാണ് കടലിൽ വീണത്. ശനിയാഴ്ച വൈകീട്ട് ആറിന് തൈക്കടപ്പുറം അഴിത്തല ബീച്ചിലാണ് സംഭവം.കാഞ്ഞങ്ങാട് ചിത്താരിയിൽ നിന്ന് അഴിത്തലയിൽ കുടുംബത്തോടൊപ്പം എത്തിയ കുട്ടിയാണ് കടൽത്തിരയിൽപ്പെട്ടത്. കടൽക്കരയിൽ കളിക്കുന്നതിനിടയിൽ ഒഴുകിയ ചെരിപ്പിനു പിറകെപോയ കുട്ടി വലിയ തിരയിൽപ്പെടുകയായിരുന്നു.
എന്നാൽ, കുട്ടിയെ രക്ഷപ്പെടുത്താൻ അഴിത്തല ബീച്ചിൽ എത്തിയ ആർക്കും സാധിച്ചില്ല. ഈ സമയത്ത് കടപ്പുറത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻമാരുടെ ശ്രദ്ധയിൽപെട്ട് വാർഡൻമാരായ എം. നന്ദു, സി. നന്ദുലാൽ, ബോട്ടിെൻറ ക്രൂവായ രതീഷ്, ഷാജു എന്നിവർ ചേർന്നാണ് സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തിയത്.
തിരമാലയിൽപെട്ട കുട്ടി ജീവൻമരണ പോരാട്ടം നടത്തുന്നതിനിടയിൽ തീരമാലകളുമായി മല്ലടിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ച് കരക്കെത്തിച്ചത്. അഴിത്തല തീരദേശ പൊലീസിെൻറ ഇടപെടലിൽ കടൽതീരത്ത് വന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഒരാഴ്ച മുമ്പ് അഴിത്തല ബിച്ചിൽ എത്തിയ കുടുംബം കുട്ടിയെ കാറിൽ മറന്ന് പോയ സംഭവത്തിലും പൊലീസിെൻറ ഇടപെടലിൽ കുട്ടി രക്ഷപ്പെട്ട മറ്റൊരു സംഭവവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.